ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്‍മഹത്യ ചെയ്‌ത നിലയിൽ

By Staff Reporter, Malabar News
sandeep nahar
സന്ദീപ് നഹാര്‍

മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹാറിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫേസ്​ബുക്കില്‍ പത്ത്​ മിനിറ്റ്​ ദൈര്‍ഘ്യമുള്ള ​വീഡിയോ പോസ്‌റ്റ് ചെയ്​തതിന്​ പിന്നാലെയാണ് നടന്‍ ജീവനൊടുക്കിയത്.

ബന്ധുക്കള്‍ അറിയാന്‍ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ നിന്നും ദാമ്പത്യ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് വ്യക്‌തമാകുന്നത്‌.

സന്ദീപിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

‘എംഎസ് ധോണി;ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രത്തിൽ അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിംഗിനൊപ്പവും ‘കേസരി’ എന്ന ചിത്രത്തിൽ അക്ഷയ്​ കുമാറിനൊപ്പവും ശ്രദ്ധേയ വേഷങ്ങൾ സന്ദീപ് നഹാര്‍ ചെയ്‌തിരുന്നു. കൂടാതെ ടെലിവിഷന്‍ രംഗത്തും സജീവമായിരുന്ന താരം നിരവധി ഹിന്ദി സീരിയലുകളിലും അഭിനയിച്ചിരുന്നു.

Read Also: അഭയ കേസ്; പ്രതികളുടെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE