ബുറെവി; നാളെ നടത്താനിരുന്ന പിഎസ്‌സി, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

By Staff Reporter, Malabar News
exam_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‌സി, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പിഎസ്‌സി ലക്ചറല്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് പരീക്ഷയും എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ നാളെ നടക്കുന്ന പിഎസ്‌സി അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.

കേരളത്തില്‍ അതിതീവ്ര ന്യൂനമര്‍ദമായി ബുറേവി നാളെ പ്രവേശിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 60 കിലോമീറ്ററില്‍ താഴെയായിരിക്കും പരമാവധി വേഗമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളില്‍ 5060കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാമെന്നാണ് മുന്നറിയിപ്പ്.

കൊല്ലം – തിരുവനന്തപുരം അതിര്‍ത്തിയിലൂടെയാകും കാലാവസ്‌ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാല്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുക. നാളെ പകല്‍ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ബുറേവിയുടെ സഞ്ചാരപഥം കണക്കാക്കി ആളുകളെ മാറ്റിപാര്‍പ്പിക്കാനും സേനകളുടെ ഏകോപനം ശക്‌തിപ്പെടുത്താനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

National News: കർഷക സമരം; ചർച്ച പരാജയം, ഡിസംബർ 5ന് വീണ്ടും ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE