കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണ മുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ളതായിരുന്നു നടിയുടെ ഹരജി.
എന്നാൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളിയ സർക്കാർ അതിജീവിതയ്‌ക്ക് ഒപ്പമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനോടും അനുകൂല നിലപാടാണെന്ന് സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്.
അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസ് ഇല്ലാതെയാക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ സർക്കാർ കോടതിയിലെത്തി തുടർ അന്വേഷണത്തിനായി കൂടുതൽ സമയം തേടിയിരുന്നു. ഇത് അംഗീകരിച്ച കോടതി ഒന്നര മാസം കൂടി അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.
Read Also: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്‌നയുടെ ആരോപണം ചർച്ചയാകും