തീരദേശ ഹർത്താൽ ആരംഭിച്ചു; ഹാർബറുകൾ അടച്ചിടും; ബോട്ടുകൾ ഇറങ്ങില്ല

By News Desk, Malabar News
A young man died after his canoe overturned in Kozhikode's Mavoor
Representational Image
Ajwa Travels

കൊല്ലം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത തീരദേശ ഹർത്താൽ തുടങ്ങി. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലകളിലാണ് ഹർത്താൽ. ഫിഷ്‌ലാൻഡിങ് സെന്ററുകളും ഹാർബറുകളും ഇന്ന് അടച്ചിടും. ബോട്ടുകൾ കടലിൽ ഇറക്കില്ല.

വിവാദമായ ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയതിന്റെ ഔദ്യോഗിക കരാർ സർക്കാർ പുറത്തുവിടാത്തതിലും സ്വകാര്യ കമ്പനിക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.

കഴിഞ്ഞ ദിവസം മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറിയിരുന്നു. അതേസമയം, ഹർത്താൽ വകവെക്കാതെ കടലിൽ പോയി മടങ്ങിയെത്തിയ തൊഴിലാളികളും മൽസ്യ തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കൊല്ലം വാടി ഹാർബറിലായിരുന്നു സംഭവം. ഹർത്താലുമായി സഹകരിക്കാതെ തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചാണ് വാക്കേറ്റം ഉണ്ടായത്. ഒടുവിൽ പോലീസെത്തി ഇരുവിഭാഗത്തെയും പിരിച്ചു വിടുകയായിരുന്നു.

Also Read: നിയമന വിവാദം; ജനം തീരുമാനിക്കട്ടെ, സമരം നിർത്തി യൂത്ത് ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE