ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരെ മനു അഭിഷേക് സിങ്‌വി

By Desk Reporter, Malabar News
Manu-Abhishek-Singhvi Manu-Abhishek-Singhvi against Kerala govt kerala govt
Ajwa Travels

ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർടി വക്‌താവുമായ മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്‌വി ട്വീറ്റ് ചെയ്‌തു. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം വിമര്‍ശിച്ചു.

ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും, നാളെയും, മറ്റന്നാളുമായാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്‌ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും.

രാത്രി 8 മണി വരെയായിരിക്കും കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ടാകുക. എ, ബി, സി കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്‌ഥാപനങ്ങളിലാണ് അടുത്ത മൂന്ന് ദിവസം ഇളവുകൾ ഉണ്ടായിരിക്കുക. എന്നാൽ പെരുന്നാൾ പ്രമാണിച്ച് നാളെ ഒരു ദിവസത്തേക്ക് ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്‌ഥാപനങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്.

Most Read:  പ്രതിസന്ധിക്കിടെ നികുതിയുടെ പേരിൽ വേട്ടയാടൽ; സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE