ചെന്നൈ: വോട്ടെണ്ണൽ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തമിഴ്‌നാട് ഹൈക്കോടതി നിര്‍ദ്ദേശം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ചീഫ് ജസ്‍റ്റിസ് സഞ്‌ജിബ് ബാനര്‍ജിയും ജസ്‍റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും ഉള്‍പ്പെടുന്ന ബെഞ്ച് തമിഴ്‌നാട്–പോണ്ടിച്ചേരി സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ പൊതുജനം പുറത്തിറങ്ങാവൂ എന്നും തിരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള വാഹനങ്ങളല്ലാതെ നിരത്തിലിറങ്ങരുത് എന്നും കോടതി നിര്‍ദ്ദേശത്തിൽ പറയുന്നു. നേരത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രധാന ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.
Read also: കോവിഡ് ബാധിച്ച അമ്മയെ വഴിയിൽ ഉപേക്ഷിച്ചു; മകനെതിരെ കേസ്