തൃശൂർ: കോവിഡ് മാനദണ്ഡം ലംഘിച്ച് തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിര. നൂറിലേറെ പ്രവർത്തകരാണ് പങ്കെടുത്തത്. തെക്കുംകര വെസ്‌റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയെ നേതൃത്വം തള്ളി പറഞ്ഞതിന് പിന്നാലെയാണ് സമാനമായ ആഘോഷം.
തൃശൂരിലെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് സിപിഎം പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, പങ്കെടുത്തവരെല്ലാം മാസ്‌കും സാമൂഹിക അകലവും പാലിച്ചിരുന്നു എന്നാണ് സംഘാടകരുടെ വിശദീകരണം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പല സ്‌ഥലങ്ങളിലും തിരുവാതിര നടത്താൻ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ ഇത് തൽകാലത്തേക്ക് നിർത്തിവെക്കാൻ സംസ്‌ഥാന നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് പ്രാദേശിക നേതൃത്വം തിരുവാതിരയുമായി മുന്നോട്ടുപോയത്.
Also Read: കോവിഡ്; കോടതികൾ ഓൺലൈനായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി