യുപിയിൽ ഡെങ്കിപ്പനി ബാധ വർധിച്ചു; ഈ വർഷം റിപ്പോർട് ചെയ്‌തത്‌ 23,000 കേസുകൾ

By Staff Reporter, Malabar News
dengue-in-up
Representational Image
Ajwa Travels

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23,000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം 253 ആയി ഉയർന്നു. സംസ്‌ഥാനത്ത് 2020ല്‍ റിപ്പോര്‍ട് ചെയ്‌തത് 2,204 ഡെങ്കി കേസുകള്‍ മാത്രമാണ്. എന്നാല്‍ ഈ വർഷം ഇത് പത്തിരട്ടിയോളം കൂടിയിട്ടുണ്ട്.

കഴിഞ്ഞ നാലുദിവസത്തിനിടെ മാത്രം 28 ആളുകള്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് മുസാഫര്‍നഗര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മഹാവീര്‍ സിംഗ് പറഞ്ഞു. അതേസമയം, ഡെല്‍ഹിയിലും നവംബറില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. ഈ സീസണില്‍ മാത്രം ഡെല്‍ഹിയിലെ രോഗികളുടെ എണ്ണം 5270 ആണ്. ഇത് 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്.

പഞ്ചാബിലും കഴിഞ്ഞ ദിവസം 23 ഡെങ്കിപ്പനി കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. ഇവിടെ ലുധിയാനയില്‍ മാത്രം 1623 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ഇതോടെ ഈ വര്‍ഷത്തെ ആകെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പഞ്ചാബില്‍ 4,137 ആയി ഉയർന്നിട്ടുണ്ട്. ഒക്‌ടോബർ മാസത്തിലാണ് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലായി റിപ്പോർട് ചെയ്‌തത്‌.

Read Also: ട്രാവൻകൂർ ഷുഗേഴ്‌സ് അഴിമതി; 4.6 ലക്ഷത്തോളം ലിറ്റർ സ്‌പിരിറ്റ്‌ കാണാനില്ലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE