കണ്ണൂർ: ജില്ലാ ട്രഷറിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് പിടിയിൽ. കൊറ്റോളി സ്വദേശി നിധിൻ രാജാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ജില്ലാ ട്രഷറിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ മൂന്നര ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്‌തത്.
വിവിധ വകുപ്പുകളുമായി ബന്ധപെട്ടുള്ള സാമ്പത്തിക തിരിമറികളാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ദുരിതാശ്വാസ പദ്ധതികളുടെ ഫണ്ട് വിതരണത്തിലും തിരിമറികൾ നടന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്തും.
നേരത്തെ ഒരു സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നിധിൻ രാജിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് സംഘം ഇന്നലെ ട്രഷറിയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഉദ്യോഗസ്‌ഥൻ ഉൾപ്പെട്ട കൂടുതൽ തിരിമറികൾ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്.
Most Read: ദാരിദ്ര്യ സൂചികയിലെ നേട്ടം യുഡിഎഫ് സർക്കാരിന് അർഹതപ്പെട്ടത്; രമേശ് ചെന്നിത്തല