മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; പരാതി നൽകി

By Trainee Reporter, Malabar News
fraud using fake fb account
Representational image

കണ്ണൂർ: മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമം. സംഭവത്തിൽ മേയർ അഡ്വ.ടിഒ മോഹനൻ പോലീസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക് പരാതി നൽകി. ഉത്തരവാദികൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് മേയർ പരാതിയിൽ ആവശ്യപ്പെട്ടു.

മേയറുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ പലർക്കും മെസഞ്ചറിൽ പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വിവരം അറിഞ്ഞത്. ബന്ധു ആശുപത്രിയിൽ ചികിൽസയിലാണെന്നും, സർവർ ഡൗൺ ആയതിനാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയാത്തതുകൊണ്ട് അടിയന്തിരമായി ഗൂഗിൾ പേ വഴിയോ ഫോൺ പേ വഴിയോ 19,000 രൂപ അയക്കണം എന്നുമാണ് ചിലർക്ക് സന്ദേശം ലഭിച്ചിരിക്കുന്നത്. അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന ഒരാളുടെ ഫോട്ടോയും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read also: നിലമ്പൂരിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; 3 പേർക്ക് പരിക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE