ജിഎസ്‌ടി വർധന; രാഷ്‌ട്രപതി ഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്‌റ്റിൽ

By News Desk, Malabar News
Rahul returns after third day of interrogation; Must appear again on Friday
Ajwa Travels

ന്യൂഡെൽഹി: അവശ്യസാധനങ്ങളുടെ ജിഎസ്‌ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്‌ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്‌റ്റിൽ. വിജയ്‌ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്‌റ്റഡിയിൽ എടുത്തത്. വാനിൽ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ് എംപിമാരെയാണ് പോലീസ് ആദ്യം കസ്‌റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെയായിരുന്നു നടപടി. കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു. എഐസിസി ആസ്‌ഥാനത്ത് ധർണ ഇരുന്നവരെയും കസ്‌റ്റഡിയിലെടുത്തു.

Most Read: എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE