മുംബൈ: ഐപിഎല്ലില്‍ ഇന്ന് അരങ്ങേറ്റക്കാരുടെ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മൽസരം ആരംഭിക്കുക. പഞ്ചാബില്‍ നിന്നെത്തിയ കെഎല്‍ രാഹുലിന് കീഴിലാണ് ലക്‌നൗ ടീം ഇറങ്ങുക.
മുംബൈയോട് വിട പറഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ നായകന്‍. വാങ്കഡെയില്‍ നിരവധി മൽസരങ്ങള്‍ കളിച്ച പരിചയ സമ്പത്തുള്ള പാണ്ഡ്യയുടെ പ്രകടനം ഗുജറാത്തിന് ഇന്ന് ഏറെ നിര്‍ണായകമാകും.
ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ സ്‌ഥിരമായി പുറത്തെടുക്കാറുള്ള രാഹുലില്‍ തന്നെയാണ് ലക്‌നൗവിന്റെ പ്രതീക്ഷ. ഇരു താരങ്ങളും ഈ വർഷത്തെ മെഗാ താരലേലത്തിലൂടെയാണ് പുതിയ ടീമുകളിൽ എത്തിയത്. ജയത്തോടെ തുടങ്ങാനാവും രണ്ട് ടീമുകളുടെയും ലക്ഷ്യം.
Read Also: പണിമുടക്ക്; കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമം- കെ സുരേന്ദ്രൻ