തലമുടി തഴച്ചുവളരും, ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കൂ; മാറ്റങ്ങൾ അറിയാം

തലമുടിയുടെ ആരോഗ്യത്തിന് ബയോട്ടിൻ ഏറെ പ്രധാനമാണ്. വിറ്റാമിൻ ബി7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ്.

By Trainee Reporter, Malabar News
hair care
Rep. Image
Ajwa Travels

തലമുടിയുടെ ആരോഗ്യത്തിന് പല വഴികളും പരീക്ഷിച്ചു മടുത്തവരാണോ നിങ്ങൾ? എന്നാൽ, ഇക്കാര്യങ്ങൾ കൂടി ഒന്ന് ചെയ്‌ത്‌ നോക്കൂ, മാറ്റം കാണാതിരിക്കില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിതചര്യയുമാണ് പലപ്പോഴായും നമ്മുടെ ശരീരത്തിന്റെയും തലമുടി ഉൾപ്പടെ ഉള്ളവയുടെയും ആരോഗ്യം നിലനിർത്തുന്നത്. ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ആ ഭക്ഷണത്തിൽ നമുക്ക് വേണ്ട കലോറിയും വിറ്റാമിനുകളും ഒക്കെ ഉണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

അത്തരത്തിൽ തലമുടിയുടെ ആരോഗ്യത്തിന് ബയോട്ടിൻ ഏറെ പ്രധാനമാണ്. വിറ്റാമിൻ ബി7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ്. ബയോട്ടിന്റെ കുറവ് മൂലം തലമുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മുടികൊഴിച്ചിൽ ഉള്ളവർ ബയോട്ടിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏറെ നല്ലതാണ്.

അത്തരത്തിൽ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം.

1. മുട്ട

മുട്ടയാണ് ഈ പട്ടികയിൽ ആദ്യം ഉൾപ്പെടുന്നത്. മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കുന്നു. മുട്ടയിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

2. മഷ്‌റൂം

മഷ്‌റൂം ആണ് ഈ പട്ടികയിലെ രണ്ടാം സ്‌ഥാനക്കാരൻ. ബയോട്ടിൻ ധാരാളമടങ്ങിയ കൂൺ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

3. മധുരക്കിഴങ്ങ്

ബയോട്ടിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫൈബർ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാൻ ഏറെ സഹായിക്കും.

biotin foods

4. പയറുവർഗങ്ങൾ

പയറുവർഗങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീൻ ധാരാളമടങ്ങിയ ഇവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ പയറുവർഗങ്ങൾ കഴിക്കുന്നതും തലമുടി വളരാൻ ഏറെ ഗുണം ചെയ്യും.

5. ബദാം

ബയോട്ടിൻ ധാരാളമടങ്ങിയ ഒരു നട്‌സ് ആണ് ബദാം. അതിനാൽ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ളതാണ് ബദാം.

6. വിത്തുകൾ

വിത്തുകൾ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വിത്തുകൾ. ഇവയിലും ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ചിയ സീഡുകൾ, ഫ്‌ളക്‌സ് സീഡുകൾ, മത്തങ്ങ വിത്തുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE