പാകിസ്‌ഥാനെ തളച്ച് ഇന്ത്യൻ വിജയം; വിരാട് കോലി വിജയശിൽപി

By Central Desk, Malabar News
Indian victory over Pakistan _ Virat Kohli lead to success
Image courtesy: T20 Twitter
Ajwa Travels

മെൽബൺ: ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിൽ വിജയം പിടിച്ചെടുത്തു ടീം ഇന്ത്യ.160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് ജയിച്ചു കയറിയത്. 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്‍പി. 53 പന്തില്‍ 6 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തിയാണ് 82 റണ്‍സുമായി വിരാട് കോലി പുറത്താകാതെ നിന്നത്.

53 പന്തുകൾ നേരിട്ട വിരാട് കോലി 82 റൺസുമായി പുറത്താകാതെ നിന്നു.കഴിഞ്ഞ ടി20 ലോകകപ്പിലെയും ഏഷ്യാ കപ്പിലെയും പരാജയങ്ങള്‍ക്ക് പകരം വീട്ടാന്‍ കച്ചകെട്ടിയാണ് ഇന്ത്യ പാകിസ്‌ഥാനെതിരെ കളത്തിലിറങ്ങിയത്. എന്നാൽ, കെഎൽ രാഹുലിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും ഇന്ത്യക്കു തുടക്കത്തിൽ തന്നെ നഷ്‌ടമായപ്പോൾ ഒന്ന് പതറിയിരുന്നു.

37 പന്തുകളിൽനിന്ന് പാണ്ഡ്യ നേടിയത് 40 റൺസും 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലിയും ഇന്ത്യക്ക് കാവലായി. കോലി-പാണ്ഡ്യ സഖ്യം 113 റണ്‍സിന്റെ പാർട്ട്ണർഷിപ്പാണ് പടുത്തുയര്‍ത്തിയത്. പിടിച്ചു നിൽക്കാൻ ശ്രമിച്ച സൂര്യകുമാർ യാദവ് 10 പന്തിൽ 15 റൺസെടുത്തു. ഇന്ത്യക്കായി അർഷ് ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. അവസാന പന്ത് ഉയര്‍ത്തി അടിച്ച അശ്വിനാണ് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്.

Most Read: ചൈന സൃഷ്‌ടിക്കുന്ന ഭീഷണി; ഇന്ത്യ ഡ്രോൺ ശേഷി വർധിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE