കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; വ്യാഴാഴ്‌ച വീണ്ടും മന്ത്രിതല ചർച്ച

By Web Desk, Malabar News
KSRTC pay crisis
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വീണ്ടും മന്ത്രിതല ചർച്ച ഒരുങ്ങുന്നു. വ്യാഴാഴ്‌ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. ചർച്ചയിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.

10 രൂപയ്‌ക്ക്‌ തിരുവനന്തപുരം നഗരം ചുറ്റാം

തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഇന്‍ട്രൊഡക്‌ടറി ഓഫറിൽ പത്ത് രൂപയ്‌ക്ക്‌ കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ യാത്ര ചെയ്യാൻ അവസരം. ഡിസംബര്‍ ആറ് മുതല്‍ 2022 ജനുവരി 15 വരെ സര്‍ക്കുലര്‍ സര്‍വീസില്‍ 10 രൂപ ടിക്കറ്റില്‍ നഗരത്തില്‍ ഒരു സര്‍ക്കിളില്‍ യാത്ര ചെയ്യാം.

തിരുവനന്തപുരം നഗരത്തില്‍ എവിടെ നിന്നും കയറി ഒരു കെഎസ്ആർടിസി ബസില്‍, ഒരു ട്രിപ്പില്‍ എവിടെയും ഇറങ്ങുന്നതിനോ, ഒരു സര്‍ക്കിള്‍ പൂര്‍ത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. ക്രിസ്‌മസ്‌, പുതുവൽസര, ശബരിമല സീസണോട് അനുബന്ധിച്ചാണ് സര്‍ക്കുലര്‍ യാത്രയ്‌ക്ക്‌ 10 രൂപ മാത്രം ഈടാക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

Also Read: സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE