കഴിഞ്ഞ വർഷം ഇൻഫോപാർക്കിന് 1110 കോടിയുടെ അധിക കയറ്റുമതി വരുമാനം

By Staff Reporter, Malabar News
Info-park-kochi
Ajwa Travels

കൊച്ചി: കോവിഡ് സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിയിലും ഉലയാതെ ഇൻഫോപാർക്ക് നേടിയത് 1110 കോടി രൂപയുടെ അധിക കയറ്റുമതി വരുമാനം. കോവിഡ് ഏറെക്കുറെ പൂർണമായി ബാധിച്ച 2020ൽ ഇൻഫോപാർക്കിലെ ഐടി കമ്പനികളിൽ നിന്നുള്ള ആകെ കയറ്റുമതി 6310 കോടി രൂപയായി വർധിച്ചു. 2019ൽ ഇത് 5200 കോടി രൂപ മാത്രമായിരുന്നു.

415 കമ്പനികളാണ് ഇൻഫോപാർക്കിലെ വിവിധ ക്യാംപസുകളിലായി പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് മാത്രം നാൽപതിലേറെ കമ്പനികൾ പുതുതായി ഓഫിസ് തുറന്നു.

18 കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുകയോ, പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 6 ലക്ഷത്തിലേറെ ചതുരശ്ര അടി ഇടം കൂടി പുതിയ കമ്പനികൾക്കായി ഒരുക്കും.

മലയാളികളായ ഒട്ടേറെ ഐടി ജീവനക്കാർ കേരളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. അവർക്ക് വേണ്ടി കേരളത്തിലേക്ക് പ്രവർത്തനം വിപുലപ്പെടുത്താൻ തയ്യാറായി ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ബഹുരാഷ്‌ട്ര ഐടി കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. അത് ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള കേരളത്തിലെ ഐടി പാർക്കുകൾക്ക് നേട്ടമാകും; ഇൻഫോ പാർക്ക് സിഇഒ ജോൺ എം തോമസ് പറഞ്ഞു.

Read Also: ചരിത്രം വഴിമാറി; ഡെൻമാർക്കിനെ തകർത്ത് ഇംഗ്‌ളണ്ട് യൂറോ കപ്പ് ഫൈനലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE