ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി തുടർഭരണം നേടും; എംഎം മണി

By Team Member, Malabar News
mm mani
എംഎം മണി

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് മുന്നണിക്ക് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് വ്യക്‌തമാക്കി എംഎം മണി. ജനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരായാണ് സംസ്‌ഥാനത്ത് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും, അടിസ്‌ഥാനമില്ലാത്ത കള്ളങ്ങൾ പറയുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശാനാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഒപ്പം തന്നെ നുണയും വിഡ്‌ഢിത്തവും മാത്രമാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും എംഎം മണി ആരോപണം ഉന്നയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റ് എൽഡിഎഫ് നേടുമെന്നും, അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉടുമ്പൻചോലയിലെ തന്റെ ഭൂരിപക്ഷം എത്രയെന്ന് മാത്രം നോക്കിയാൽ മതിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. സിനിമാ-രാഷ്‌ട്രീയ-കലാ മേഖലയിൽ ഉൾപ്പടെയുള്ള നിരവധി പ്രമുഖർ ഇതിനോടകം തന്നെ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. മിക്കയിടങ്ങളിലും വോട്ടെടുപ്പിനെ തുടർന്ന് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷങ്ങളും അരങ്ങേറുന്നുണ്ട്.

Read also : വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്നു; യുഡിഎഫിന് എതിരെ പരാതി നൽകുമെന്ന് എകെ ബാലൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE