ഏറ്റവും കൂടുതൽ ഗ്രാമി പുരസ്‌കാരം; ചരിത്രമെഴുതി ഗായിക ബിയോൺസെ

64ആം മത് ഗ്രാമി പുരസ്‌കാര വേദിയിൽ ഏറ്റവും കൂടുതൽ തവണ അവാർഡ് നേടുന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബിയോൺസെ. മികച്ച ഡാൻസ്/ ഇലക്‌ട്രോണിക്‌സ് മ്യൂസിക് ആൽബം വിഭാഗത്തിലാണ് ബിയോൺസെക്ക് പുരസ്‌കാരം ലഭിച്ചത്. ബിയോൺസെയുടെ 'റിനൈസെൻസ്' എന്ന ആൽബമാണ് പുരസ്‌കാരത്തിന് അർഹമായത്.

By Trainee Reporter, Malabar News
Singer Beyoncé
Ajwa Travels

ഗ്രാമി വേദിയിൽ ചരിത്രമെഴുതി ഗായിക ബിയോൺസെ. 64ആം മത് ഗ്രാമി പുരസ്‌കാര വേദിയിൽ ഏറ്റവും കൂടുതൽ തവണ അവാർഡ് നേടുന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബിയോൺസെ. പവർഫുൾ വുമൺ ഇൻ മ്യൂസിക് എന്നറിയപ്പെടുന്ന ബിയോൺസെക്ക് മികച്ച ഡാൻസ്/ ഇലക്‌ട്രോണിക്‌സ് മ്യൂസിക് ആൽബം വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ബിയോൺസെയുടെ ‘റിനൈസെൻസ്’ എന്ന ആൽബമാണ് പുരസ്‌കാരത്തിന് അർഹമായത്.

ഇതുവരെ 31 ഗ്രാമി അവാർഡുകളാണ് ബിയോൺസെ സ്വന്തമാക്കിയിട്ടുള്ളത്. ”ഞാൻ അധികം വികാര നിർഭരയാകാതിരിക്കാൻ ശ്രദ്ധിക്കുകയാണ്. എന്നെ സംരക്ഷിക്കുന്നതിന് ദൈവത്തിന് നന്ദി. എന്റെ അങ്കിൾ ജോണിക്ക് ഈ ഈ അവസരത്തിൽ നന്ദി പറയുന്നു. അദ്ദേഹം ഇന്ന് ഇവിടെ ഇല്ല. പക്ഷെ അദ്ദേഹത്തിന്റെ ആത്‌മാവ് ഇവിടെ തന്നെയുണ്ട്. എന്നെ സ്‌നേഹിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്‌ത എന്ത് അച്ഛനും അമ്മയ്‌ക്കും നന്ദി. വീട്ടിലിരുന്ന് ഇത് കാണുന്ന എന്റെ ഭർത്താവിനും മൂന്ന് മക്കൾക്കും നന്ദി. ഗ്രാമിക്ക് വളരെയധികം നന്ദി”- പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബിയോൺസെ പറഞ്ഞു.

നിലപാടുകളുടെ ഉറച്ച ശബ്‌ദമാണ് ബിയോൺസെക്ക് പാട്ടുകൾ. 90-കളുടെ അവസാനത്തോടെ ‘ഡെസ്‌റ്റിന്യസ് ചൈൽഡ്’ എന്ന പെൺകുട്ടിയുടെ സംഗീത ബാൻഡിലെ പ്രധാന ഗായികയായി മുഖ്യധാരയിൽ എത്തിയ ഇവർ, ബാൻഡിന്റെ വലിയ വിജയത്തോടെ ഏകാംഗം എന്ന നിലയിൽ ആൽബങ്ങൾ ഇറക്കാൻ തുടങ്ങി. ബിയോൺസെയുടെ ആദ്യ ആൽബമായ ‘ഡെയ്‌ഞ്ചറസ്‌ലി ഇൻ ലവ്’ 2003ൽ പുറത്തിറങ്ങി. ഇത് ഒരു ഗായിക എന്ന നിലയിൽ ബിയോൺസെയുടെ സ്‌ഥാനം ഉറപ്പിക്കുന്നതായിരുന്നു.

ഈ ആൽബം ബിയോൺസെക്ക് അഞ്ചു ഗ്രാമിപുരസ്‌കാരം നേടിക്കൊടുത്തു. അതുപോലെ 2008ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ആൽബമായ ‘അയാം സാഷ ഫിയേഴ്‌സ്’ ബിയോൺസിന് 2010ൽ ആറ് ഗ്രാമി അവാർഡുകളും നേടിക്കൊടുത്തു. ഇതോടെ, ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി അവാർഡുകൾ നേടുന്ന ഗായിക എന്ന നേട്ടം ഇവരെ തേടിയെത്തി. 2013-14 വർഷത്തിൽ ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 പേരിൽ ഒരാളായി ബിയോൺസയെ തിരഞ്ഞെടുത്തിട്ടുണ്ട്. അതുപോലെ ഫോബ്‌സ് മാഗസിനിൽ 2015ൽ ഏറ്റവും ശക്‌തയായ സംഗീതജ്‌ഞയായി ബിയോൺസയെ തിരഞ്ഞെടുത്തിട്ടുണ്ട്.

1981ൽ ജനിച്ച ബിയോൺസെ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി വേദികളെ ഇളക്കി മറിക്കുന്ന ഇതിഹാസ ഗായികയാണ്. എഴുത്തുകാരി, അഭിനേത്രി, നർത്തകി എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ബിയോൺസെ, സിനിമയും സംഗീത ആൽബങ്ങളുമായി കലാപരീക്ഷണങ്ങൾ തുടരുകയാണ്. ലോകവ്യാപകമായി ആയിരക്കണക്കിന് ആരാധകരും ബിയോൺസെക്ക് ഉണ്ട്.

Most Read: ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്ത വർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE