മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് ഏർപ്പെടുത്തുന്നു. ജൂണ്‍ 20 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം.
🔴SC reimposes night lockdown in Oman@OmaniMOH @OmanVSCovid19 #OmanObserver #Oman #COVID_19 https://t.co/x9LLWUJcjg
— Oman Observer 🇴🇲 (@OmanObserver) June 19, 2021
ഞായറാഴ്‌ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശം.
Read Also: ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ