നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന്; പ്രതിയെ കോടതിയിൽ ഹാജരാക്കും

By Desk Reporter, Malabar News
Nithina's postmortem today
Ajwa Travels

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടപടികള്‍ നടക്കുക. പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കും. 10 മണിയോടെ പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിക്കും.

പോസ്‌റ്റുമോർട്ടം നടപടികള്‍ പൂര്‍ണമായി ക്യാമറയില്‍ ചിത്രീകരിക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും.

അതേസമയം, പ്രതി അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവസ്‌ഥലത്ത് എത്തിച്ച് ഇന്ന് തന്നെ തെളിവെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്‌ച രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. പരീക്ഷ എഴുതാൻ എത്തിയ നിഥിനയെ വള്ളിച്ചിറ സ്വദേശി അഭിഷേഖ് ആക്രമിക്കുകയായിരുന്നു. പേപ്പർ കട്ടർ ഉപയോഗിച്ചാണ് പ്രതി നിഥിനയുടെ കഴുത്തറുത്തത്. ഗുരുതരമായി മുറിവേറ്റ് രക്‌തം വാർന്ന നിലയിൽ കിടന്ന നിഥിനയെ കോളേജ് അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. കൊലപാതകം നടന്ന സമയം സമീപത്തുണ്ടായിരുന്നവരാണ് അഭിഷേഖിനെ പിടികൂടി പോലീസിൽ ഏൽപിച്ചത്.

നിഥിനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയാണെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും നിഥിന പിൻമാറിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അഭിഷേഖ് പറയുന്നു.

Most Read:  വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന്; എതിർപ്പുമായി ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE