അറിവ് നേടാൻ പ്രായമില്ല; 110ആം വയസിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത

110ആം വയസിലാണ് നൗദ അൽ ഖഹ്താനി എന്ന മുത്തശ്ശി അക്ഷരപഠനം ആരംഭിച്ചത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്‌ഥലത്തുള്ള സ്‌കൂളിലാണ് ഇവർ ഇപ്പോൾ പഠിക്കുന്നത്.

By Trainee Reporter, Malabar News
Nouda Al Qahtani
നൗദ അൽ ഖഹ്താനി
Ajwa Travels

റിയാദ്: അറിവ് നേടാൻ പ്രായാധിക്യം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി വനിതയായ നൗദ അൽ ഖഹ്താനി. പ്രായം തളർത്തിയ നട്ടെല്ലിന്റെ വളവിനെ ഊന്നുവടികൊണ്ട് ഉയർത്തിയാണ് അവർ പള്ളിക്കൂട മുറ്റത്തേക്ക് നടന്നുനീങ്ങിയത്. 110ആം വയസിലാണ് നൗദ അൽ ഖഹ്താനി എന്ന മുത്തശ്ശി അക്ഷരപഠനം ആരംഭിച്ചത്.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്‌ഥലത്തുള്ള സ്‌കൂളിലാണ് ഇവർ ഇപ്പോൾ പഠിക്കുന്നത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഒരു പരിപാടിയിലൂടെയാണ് ഈ വയോധിക സ്‌കൂളിൽ എത്തിയത്. ആഴ്‌ചകൾക്ക് മുമ്പാണ് നിരക്ഷരതാ പരിപാടിയിൽ ചേർന്നത്. പിന്നീട് എല്ലാ ദിവസവും അമ്പതിലധികം പേർക്കൊപ്പം നൗദ അൽ ഖഹ്താനി സ്‌കൂളിൽ ഹാജരാകുന്നുണ്ട്.

വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പ്രാദേശിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 100 വയസിന് മുകളിലുള്ള ഒരാൾക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഏറെ വൈകിപ്പോയെന്നും വർഷങ്ങൾക്ക് മുൻപ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടാതായിരുന്നു എന്നും അവർ പറഞ്ഞു. നല്ല കാലം അക്ഷരം പഠിക്കാതെ കടന്നുപോയതിലുള്ള ദുഃഖവും നൗദ മറച്ചുവെച്ചില്ല. അത് എന്റെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തുമായിരുന്നുവെന്നും നൗദ കൂട്ടിച്ചേർത്തു.

നാല് മക്കളാണ് നൗദ അൽ ഖഹ്താനിക്ക് ഉള്ളത്. ഉമ്മയുടെ പഠനത്തെ പിന്തുണയ്‌ക്കുകയും അവരുടെ ജീവിതത്തിലെ പുതിയ തീരുമാനത്തെ കുറിച്ച് ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി മക്കൾ പറയുന്നു. വളരെ വൈകിപ്പോയെന്നത് ശരി തന്നെ, എന്നാൽ, ദൈവഹിതം ഇതിപ്പോൾ ചെയ്യാനായിരിക്കുമെന്ന് വിശ്വസിക്കുന്നതായി 60 വയസുള്ള മകൻ മുഹമ്മദ് പറഞ്ഞു. താൻ എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയും ക്‌ളാസുകൾ കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതായി മറ്റൊരു മകൻ പറഞ്ഞു.

ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷവും അഭിമാനവും കൊള്ളുന്നതായി ഇളയമകൻ പറഞ്ഞു. 110 വയസിനു മുകളിൽ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്‌ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാം. എന്നാലും, കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്. ഈ വിദ്യാഭ്യാസ കുതിപ്പിന് നേതൃത്വം നൽകുന്ന ഭരണാധികാരിക്ക് കുടുംബം നന്ദിയും പറഞ്ഞു.

Most Read| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE