തുള്ളി പോലും പാഴാക്കിയില്ല; ഒരു കോടി കടന്ന് സംസ്‌ഥാനത്തെ വാക്‌സിനേഷൻ

By Desk Reporter, Malabar News
Not even a drop was wasted; Vaccination in the state exceeds one crore
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് ഒരു കോടിയിലധികം പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇന്നലെ (വെള്ളിയാഴ്‌ച) വരെ 1,00,13186 പേരാണ് സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

ഇത്ര വേഗത്തില്‍ ഈയൊരു നേട്ടം കൈവരിക്കാൻ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്‌മാർഥമായ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്‌ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിയപ്പോള്‍ നമ്മുടെ നഴ്‌സുമാര്‍ ഒരു തുള്ളി പോലും പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്‌തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്‌സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ഇതിനോടകം നൽകിക്കഴിഞ്ഞു.

60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നാം ഡോസും 4,03,698 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകിയപ്പോൾ 5,35,179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 3,98,527 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

സംസ്‌ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കൊവാക്‌സിനും ഉൾപ്പടെ ആകെ 8,84,290 ഡോസ് വാക്‌സിനാണ് സംസ്‌ഥാനം വാങ്ങിയത്. 86,84,680 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 8,44,650 ഡോസ് കോവാക്‌സിനും ഉൾപ്പടെ ആകെ 95,29,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്. ഇന്ന് 50,000 ഡോസ് കൊവാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിണല്‍ വാക്‌സിന്‍ സ്‌റ്റോറിലാണ് വാക്‌സിന്‍ ആദ്യം എത്തിക്കുന്നത്. റീജിണല്‍ വാക്‌സിന്‍ സ്‌റ്റോറില്‍ നിന്നും ജില്ലകളിലെ വാക്‌സിന്‍ സ്‌റ്റോറേജിലേക്ക് നല്‍കുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്‌സിന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളില്‍ ഉള്ള വാക്‌സിന്‍ സ്‌റ്റോക്ക് എന്നിവയെ അടിസ്‌ഥാനമാക്കിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

സംസ്‌ഥാനത്ത് ജനുവരി 16നാണ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കോവിഡ് മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ഫെബ്രുവരി 1ന് ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവരുടേയും 45നും 60നും ഇടയിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവരുടേയും വാക്‌സിനേഷന്‍ മാര്‍ച്ച് 1ന് ആരംഭിച്ചു.

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഏപ്രില്‍ 1നാണ് ആരംഭിച്ചത്. 18നും 45നും ഇടയിൽ പ്രായമായവരുടെ വാക്‌സിനേഷന്‍ മെയ് മാസത്തില്‍ ആരംഭിച്ചു. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം അനുബന്ധ രോഗമുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കി വരുന്നു.

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്‌ചക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചു. 40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്‌ക്ക് മറ്റ് പ്രായക്കാരെയും പരിഗണിക്കുന്നതാണെന്നും മന്ത്രി വീണ ജോർജ് വ്യക്‌തമാക്കി.

Most Read:  ‘ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്’; നീതി ആയോഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE