അമേരിക്കയിൽ പ്രതിദിനം ഒരു ലക്ഷം രോഗികൾ; അതിവേഗം പടർന്ന് ഒമൈക്രോൺ

By News Desk, Malabar News
One lakh patients per day in the United States; Rapidly spreading omicron
Ajwa Travels

വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് അതിവേഗ വ്യാപനശേഷി ഉണ്ടെങ്കിലും രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദങ്ങൾ തള്ളി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന രംഗത്തെത്തിയതോടെ ആശങ്ക ഉയരുകയാണ്. ഒമൈക്രോൺ നിസാരമല്ലെന്നും മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ മേധാവി വ്യക്‌തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് അമേരിക്കയിലെ പുതിയ സ്‌ഥിതി.

ഇന്നലെ മാത്രം ഒരു ലക്ഷം പേരെയാണ് അമേരിക്കയിൽ ഒമൈക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ആകെ പ്രതിദിന രോഗികളുടെ എണ്ണം ആറര ലക്ഷമായി ഉയർന്നിട്ടുണ്ട്. ഡിസംബർ മുതൽ തന്നെ അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിരുന്നു. രാജ്യത്തെ സ്‌ഥിതിയിൽ ആരോഗ്യ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചു.

ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുണ്ട് ഒമൈക്രോണിന്. ലോകത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്‌ഥയാണ്‌. വാക്‌സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്‌നങ്ങൾ മാത്രമേ ഒമൈക്രോൺ സൃഷ്‌ടിക്കുന്നുള്ളൂ എന്നത് കൊണ്ട് ഈ വൈറസിനെ നിസാരമായി കാണാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഒമൈക്രോൺ വകഭേദത്തോടെ കോവിഡ് പര്യവസാനിക്കുമെന്ന വാദങ്ങളും ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.

Also Read: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE