5 ലക്ഷം രൂപ വരെയുള്ള ഓൺലൈൻ കൈമാറ്റം; ഫീസ് ഈടാക്കില്ലെന്ന് എസ്ബിഐ

By Staff Reporter, Malabar News
malabarnews-Yono-SBI
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യോനോ ആപ് എന്നിവ വഴി 5 ലക്ഷം രൂപ വരെ ഐഎംപിഎസ് രീതിയിൽ തൽക്ഷണ കൈമാറ്റം നടത്താൻ ഫെബ്രുവരി 1 മുതൽ സർവീസ് ചാർജൊന്നും ഈടാക്കില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. നിലവിൽ 2 ലക്ഷം രൂപ വരെയാണ് ചാർജൊന്നും ഈടാക്കാതെ ഇത്തരം ഡിജിറ്റൽ രീതികളിൽ ഐഎംപിഎസ് നടത്താവുന്നത്.

എൻഇഎഎഫ്‌ടി, ആർടിജിഎസ് പണം കൈമാറ്റത്തിനും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ചാൽ എസ്ബിഐ സർവീസ് ചാർജ് ഈടാക്കുന്നില്ല. ഈ ഇടപാടുകൾ ബാങ്ക് ശാഖകളിൽ ചെന്ന് നടത്തിയാൽ സർവീസ് ചാർജും അതിൻമേൽ നികുതിയും (ജിഎസ്‌ടി) ഈടാക്കും. ഐഎംപിഎസ്, എൻഇഎഫ്‌ടി, ആർടിജിഎസ് എന്നിവയ്‌ക്ക് സമാന ഫീസാണ് ഈടാക്കുന്നത്.

Read Also: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE