പാകിസ്‌ഥാൻ ആൾക്കൂട്ടക്കൊല; ശ്രീലങ്കൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് ധീരതക്കുള്ള പുരസ്‌കാരം

By Desk Reporter, Malabar News
Bravery award for the man who tried to save a Sri Lankan citizen
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച ശ്രീലങ്കന്‍ പൗരനെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ധീരതക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഞായറാഴ്‌ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സിയാല്‍ക്കോട്ടില്‍ വെള്ളിയാഴ്‌ച നടന്ന ആള്‍ക്കൂട്ട ആക്രമണത്തിലാണ് ശ്രീലങ്കന്‍ സ്വദേശി പ്രിയന്ത കുമാര ദിയാവദന കൊല്ലപ്പെട്ടത്. ഇയാൾ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിലെ പ്രൊഡക്ഷൻ മാനേജരായ മാലിക് അദ്‌നാൻ ആണ് ധീരതക്കുള്ള പുരസ്‌കാരത്തിന് അർഹനായത്.

മാലിക് അദ്‌നാൻ, ശ്രീലങ്കൻ പൗരനായ പ്രിയന്ത കുമാര ദിയാവദനയെ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതും ഇയാളെ കത്തിക്കുന്നത് ഒഴിവാക്കാൻ തീവ്രശ്രമം നടത്തുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പുനരുദ്ധാരണത്തിന്റെ ഭാഗമായി താന്‍ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിന്റെ മതിലിലുണ്ടായിരുന്ന പോസ്‌റ്റർ കീറിക്കളഞ്ഞതാണ് ശ്രീലങ്കന്‍ സ്വദേശിക്കെതിരായ അക്രമണത്തിന് കാരണമായത്. ഇയാൾ കീറിക്കളഞ്ഞത് ഖുർആനിലെ വാക്കുകള്‍ അടങ്ങിയ പോസ്‌റ്റർ ആണെന്ന് പ്രചരിച്ചതോടെയായിരുന്നു ആള്‍ക്കൂട്ട ആക്രമണം.

ശ്രീലങ്കൻ പൗരനെ നിലത്തേക്ക് തള്ളിയിട്ടശേഷം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു. മൃതദേഹത്തോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

രാജ്യത്തിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമെന്നായിരുന്നു ശ്രീലങ്കന്‍ സ്വദേശിയുടെ കൊലപാതകത്തെ കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. കൊലവെറിയോടെ വന്ന അക്രമികള്‍ക്ക് മുന്‍പില്‍ മാലിക് അദ്‌നാൻ കാണിച്ച ധൈര്യത്തിന് രാജ്യത്തിന്റെ പേരില്‍ ആദരം എന്നുപറഞ്ഞാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇളകിയെത്തിയ ആള്‍ക്കൂട്ടതിന് മുന്നില്‍ സ്വന്തം ജീവൻ പോലും പരിഗണിക്കാതെ ആയിരുന്നു മാലികിന്റെ ശ്രമങ്ങളെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘താംഗാ ഇ ഷുജാത്ത്’ എന്ന പുരസ്‌കാരമാണ് മാലിക് അദ്‌നാന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണ പൗരൻമാർക്ക് ധീരതക്ക് നല്‍കുന്ന പരമോന്നത ബഹുമതികളില്‍ രണ്ടാമത്തെ അവാര്‍ഡാണ് ഇത്.

Most Read:  കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; കുതിച്ചുവന്ന് രക്ഷിച്ച് സുഹൃത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE