മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാം

By Staff Reporter, Malabar News
covid-Karnataka
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിനെടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാൻ അനുമതി. ഞായറാഴ്‌ച മുതൽ പ്രവേശനം സാധ്യമാകുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. കോവിഡ് വാക്‌സിൻ രണ്ട് ഡോസുകളും എടുത്ത ആളുകൾക്ക് മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതായി മന്ത്രിസഭാ യോഗത്തിന് പിന്നാലെ ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു.

മാളുകളിൽ പ്രവേശിക്കുന്നതിന് മുൻപ് രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഗാർഡിനെ കാണിക്കണം. എങ്കിലേ പ്രവേശനം അനുവദിക്കൂ.

ഓഗസ്‌റ്റ് 15 മുതൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാവുന്നതാണ്. ഇതിനായി ആഴ്‌ച തോറും മാസം തോറുമുള്ള പാസുകൾ സർക്കാർ നൽകും.

അതേസമയം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് റെസ്‌റ്റോറന്റുകൾക്ക് രാത്രി 10 മണി വരെ തുറന്നു പ്രവർത്തിക്കാം. മറ്റ് കടകൾക്കും രാത്രി 10 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.

തുറസായ സ്‌ഥലത്ത് നടക്കുന്ന കല്യാണ ചടങ്ങുകൾക്ക് പരമാവധി 200 പേരെയും ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന ചടങ്ങുകൾക്ക് 100 പേരെയും അനുവദിക്കും.

കൂടാതെ സർക്കാർ, സ്വകാര്യ ഓഫിസുകൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആഴ്‌ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഓഫിസുകൾക്ക് തുറന്നു പ്രവർത്തിക്കാം.

അതേസമയം സിനിമാ തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കുന്നതിൽ തീരുമാനം ആയിട്ടില്ല. എന്നാൽ തുറക്കുന്നതിൽ ഉടൻ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Most Read: ‘അഭിമാന ശ്രീ’; പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE