COVID-19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കുമെന്ന് ഗ്ളോബൽ ഫാർമ ലീഡർ ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി പറയുന്നു. ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല നേരിട്ട് മാദ്ധ്യമ ലോകത്തോട് അവകാശപ്പെട്ടതായത് കൊണ്ട് ലോകം മുഴുവൻ പ്രതീക്ഷയിലാണ്.
യൂറോപ്പിലെയും അമേരിക്കയിലെയും ജർമ്മൻ കമ്പനിയായ ബയോടെക്കിനൊപ്പം നിരവധി വാക്‌സിനുകൾക്കായി ഫൈസർ ക്ളിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നു. “ഈ വർഷാവസാനത്തോടെ ഞങ്ങൾക്ക് ഒരു വാക്‌സിൻ ലഭിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ,” അസ്ട്രാ സെനെകയുടെ തലവൻ പാസ്‌കൽ സോറിയറ്റ് (Pascal Soriot, head of AstraZeneca).
കോവിഡിനെ നേരിടാൻ നൂറിലധികം വാക്‌സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇതിലെ ഒരു വാക്‌സിൻ വിവിധ പരീക്ഷണ ഘട്ടങ്ങൾ കടന്നു കഴിഞ്ഞു. 10 ഓളം പേർ ഇപ്പോൾ, പരീക്ഷണ ഘട്ടത്തിലെ അവസാനത്തിലേക്ക് കടന്നിട്ടുണ്ട്. “ഈ വർഷം ഒക്‌ടോബറോടെ ഈ ടീമിന് ഫലപ്രദമായ COVID-19 വാക്‌സിൻ നൽകാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ’ ഫൈസർ മേധാവി ആൽബർട്ട്ർ ബൗർല പറഞ്ഞു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് അസ്ട്രാ സെനെക മറ്റൊരു വാക്‌സിൻ വികസിപ്പിക്കുന്ന ശ്രമവും തുടരുന്നുണ്ട്. ഈ വാക്‌സിൻ ഉയർന്ന തലത്തിലുള്ള മനുഷ്യ പരീക്ഷണ ഘട്ടത്തിലാണ്. വാക്‌സിനുകളുടെ ഉപയോഗത്തിന് ആവശ്യമായ അനുമതികൾ ലഭിക്കാൻ വർഷങ്ങളെടുക്കുമെങ്കിലും, COVID-19 സൃഷ്‌ടിച്ച നിലവിലെ നിരാശാജനകമായ സാഹചര്യം മൂലം, പരീക്ഷണങ്ങളിൽ വാക്‌സിൻ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടാൽ അടിയന്തിര ഉപയോഗത്തിനായി പ്രക്രിയകൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നും അന്തർദേശീയ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ (IFPMA) നടത്തിയ ഒരു വെർച്വൽ മീറ്റിംഗിൽ ഇദ്ദേഹം പറഞ്ഞു.
എന്നാൽ, ഇത്തരം മെഡിക്കൽ കമ്പനികൾ നടത്തുന്ന നിരവധി പ്രസ്‌താവനകൾ വന്നു കൊണ്ടിരിക്കുകയാന്നെന്നും അവയെ പൂർണ്ണമായും വിശ്വാസത്തിൽ എടുക്കരുതെന്നും ഇതേ രംഗത്ത് ഇന്ത്യയിൽ ഗവേഷണം നടത്തുന്ന പ്രമുഖ ലാബ് മേധാവി പറയുന്നു. ” അഘോള ഫാർമ ഭീമന്മാർ ഈ അവസരം മുതലെടുത്ത് ഷെയർ മൂല്യം കൂട്ടുകയും അതിലൂടെ വിപണിയിൽ നിന്ന് കോടികൾ കൊയ്യുകയുമാണ് . ഇത്തരം വാർത്തകളിലൂടെ അവരുടെ വിപണി മൂല്യം നിരന്തരം വർദ്ധിപ്പിക്കാനാണ് ശ്രമം എന്ന് സംശയിക്കാനുള്ള പല കാരണങ്ങളും ചുറ്റും കാണുന്നുണ്ട്. നാളെ, ഇവരിൽ ചിലർ മരുന്ന് കണ്ടെത്തി എന്ന വാർത്ത വരെ നൽകാൻ മടിക്കില്ല. യഥാർത്ഥത്തിൽ 90% വിജയം അവകാശപ്പെടാവുന്ന ഒരു മരുന്ന് പോലും ഇത് വരെ ആയിട്ടില്ല. പരീക്ഷങ്ങൾ പല തലത്തിൽ നടക്കുന്നുണ്ട്. അത്രയേ ഇപ്പോൾ പറയാൻ കഴിയു. എന്തെങ്കിലും ശുഭ സൂചനകൾ ഉണ്ടങ്കിൽ അത് ലോകാരോഗ്യ സംഘടനാ വ്യക്തമാക്കും. അതല്ലാത്ത വാർത്തകളെ വിശ്വസിച്ച് പൊതുജനം അപകടത്തിൽ ചെന്ന് ചാടരുത്”. ഇദ്ദേഹം പറഞ്ഞു നിറുത്തി.