‘ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കും’; ബഫർ സോണിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം- മുഖ്യമന്ത്രി

ജനങ്ങളെയും ജീവനോപാധികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. എല്ലാ കെട്ടിടങ്ങളെയും ചേർത്ത് ആണ് അന്തിമ റിപ്പോർട് കോടതിയിൽ സമർപ്പിക്കുക. ബഫർ സോൺ മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. കെട്ടിടങ്ങൾ ഫീൽഡ് സർവേ വഴി കണ്ടെത്തും. ഉപഗ്രഹ സർവേയിലെ പരാതികൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

By Trainee Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്കകൾ സർക്കാർ പൂർണമായും ഉൾക്കൊള്ളും. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്‌ടിക്കുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും, ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കും. മാപ്പ് ഇന്ന് വനം വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. യഥാർഥ വസ്‌തുതകൾ മറച്ചുവെച്ചു പുകമറ സൃഷ്‌ടിക്കാനാണ് പ്രതിപക്ഷത്തെ ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെറ്റിദ്ധാരണാ ജനകമായ വിവരങ്ങൾ എത്തിച്ച് ആശങ്ക പരത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങളെയും ജീവനോപാധികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. എല്ലാ കെട്ടിടങ്ങളെയും ചേർത്ത് ആണ് അന്തിമ റിപ്പോർട് കോടതിയിൽ സമർപ്പിക്കുക. ബഫർ സോൺ മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. കെട്ടിടങ്ങൾ ഫീൽഡ് സർവേ വഴി കണ്ടെത്തും. ഉപഗ്രഹ സർവേയിലെ പരാതികൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സുപ്രീം കോടതിയിൽ കേരളം നൽകിയ പുനഃപരിശോധനാ ഹരജിയുടെ ഹിയറിങ്ങിൽ എല്ലാ കാര്യങ്ങളും ബോധിപ്പിക്കും. ബഫർ സോൺ വിഷയത്തിൽ യുപിഎ കാലത്തെ പരിസ്‌ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കടുംപിടിത്തം കാണിച്ചു. 2013 ജനുവരി 16ന് ആണ് സംസ്‌ഥാന വന്യജീവി ബോർഡിന്റെ ഉപസമിതി ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ചേർന്നത്. ഉപസമിതിയിലെ അധ്യക്ഷൻമാർ എല്ലാവരും യുഡിഎഫ് നേതാക്കളായിരുന്നു.

കേന്ദ്രം പറഞ്ഞ പത്ത് കിലോമീറ്റർ ബഫർ സോൺ എന്ന നിബന്ധന മാറ്റി 12 കിലോമീറ്റർ ബഫർ സോൺ വേണം എന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാട്. ഒടുവിൽ 12 കിലോമീറ്റർ വരെ ബഫർ സോൺ വേണം എന്ന തീരുമാനമാണ് ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിച്ചത്. ജനവാസ മേഖലകളെ ഒഴിവാക്കി എങ്കിലും, കോടതിയിൽ സർക്കാർ റിപ്പോർട് നൽകിയിരുന്നില്ല.

എന്നാൽ, എൽഡിഎഫ് സർക്കാർ തുടക്കം മുതൽ ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നൊഴിവാക്കാനാണ് ശ്രമിച്ചത്. ബഫർ സോണിൽ കേന്ദ്രം ഇളവുകൾ നൽകിയത് സംസ്‌ഥാനങ്ങളുടെ സമ്മർദ്ദം മൂലമാണ്. ഒരു കിലോമീറ്റർ വരെയാക്കി ബഫർ സോൺ നിജപ്പെടുത്തിയത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ബഫർ സോൺ വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് മുന്നറിയിപ്പുമായി എൻഎസ്എസ് രംഗത്തെത്തി. ബഫർ സോണിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാൽ സർക്കാർ വലിയ വില നൽകേണ്ടി വരുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.

ബഫർ സോണുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനിൽക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്‌ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണം. സുപ്രീം കോടതിയിൽ നിന്നുള്ള സമയം നീട്ടി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ബഫർ സോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: ചൈനയിലെ കോവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാന താവളങ്ങളിൽ പരിശോധന തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE