മലപ്പുറം: മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്നും അതിനെതിരെ ഇടതുമുന്നണി നടത്തുന്ന കടന്നുകയറ്റവും പ്രസ്‌താവനകളും ശരിയല്ലെന്നും മുസ്‍ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തില്‍ വന്നാൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കും. അതാണ് യുഡിഎഫിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇടത് സർക്കാരിനെതിരെ എൻഎസ്എസ് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് പ്രഖ്യാപിച്ചത്. എന്നാൽ വോട്ടെടുപ്പ് ദിവസത്തെ എൻഎസ്എസ് പ്രസ്‌താവനക്ക് എതിരെ ഇടത് നേതാക്കൾ ശക്‌തമായ ഭാഷയിലാണ് പ്രതികരിച്ചത്. എൻഎസ്എസ് ഉയർത്തിവിട്ട വിവാദം കോൺഗ്രസ് ഏറ്റെടുത്തതോടെ പോര് മുറുകുകയാണ്.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതികരിക്കാൻ ഇല്ലെന്ന് സുരേഷ് ഗോപി