നദികൾ പ്രകൃതിയുടെ തായ്‌വേരുകൾ; എസ്‌വൈഎസ്‌ ക്യാംപയിനിൽ രാജഗോപാലൻ പള്ളിപ്പുറം

By Desk Reporter, Malabar News
Rajagopalan Pallippuram in the SYS campaign

പാലക്കാട്: നദികൾ പ്രകൃതിയുടെ തായ്‌വേരുകളാണെന്ന് പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറിയുമായ സി രാജഗോപാലൻ പള്ളിപ്പുറം പറഞ്ഞു. ജില്ലയിലെ പട്ടാമ്പിക്ക് സമീപം വെള്ളിയാങ്കല്ല് കടവിൽ എസ്‌വൈഎസ് സംഘടിപ്പിച്ച ഭാരതപ്പുഴ ശുചീകരണ പ്രവർത്തികളുടെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

‘ജലമാണ് ജീവൻ’ എന്ന പ്രമേയത്തിൽ മാർച്ച് 21 മുതൽ മേയ് 31 വരെ എസ്‌വൈഎസ്‌ സംസ്‌ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായാണ് പട്ടാമ്പി എസ്‌വൈഎസ്‌ സോൺ പരിപാടി സംഘടിപ്പിച്ചത്.

തലമുറകളായി കൈമാറിപ്പോന്ന പുഴകളും തണ്ണീർത്തടങ്ങളും ദുരമൂത്ത മനുഷ്യൻ മലിനപ്പെടുത്തുകയും നശീകരിക്കുകയും ചെയ്യുകയാണ്. പഴയകാല തലമുറയിൽ നിന്ന് പുഴയുടെയും പ്രകൃതിയുടെയും സംരക്ഷണങ്ങൾക്ക് നമുക്ക് പകർത്താൻ ഏറെയുണ്ട്. നദീതട സംസ്‌കാരങ്ങൾ സംരക്ഷിക്കുവാൻ നദിയോര ടൂറിസം പദ്ധതികൾ പര്യാപ്‌തമല്ലെന്നും ജലാശയങ്ങളെ കൂടുതൽ മലിനപ്പെടുത്താനാണ് ടൂറിസം സാധ്യതകൾ വഴിയൊരുക്കുന്നത്എന്നും സി രാജഗോപാലൻ പള്ളിപ്പുറം കൂട്ടിച്ചേർത്തു.

ചടങ്ങിൽ എസ്‌വൈഎസ്‌ പട്ടാമ്പി സോൺ ജനറൽ സെക്രട്ടറി കെഎസ് ഉമർ അൽ ഹസനി അധ്യക്ഷത വഹിച്ചു. സംഘടനയുടെ സോൺ പിഅർ സെക്രട്ടറി യുഎ റഷീദ് അസ്ഹരി വിഷയാവതരണം നടത്തി.

ഗംഗ നദി സംരക്ഷണ സമര സമിതിയംഗം ആര്‍ജി ഉണ്ണി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഷബീര്‍ കുമ്പിടി, വെളളിയാങ്കല്ല് സംരക്ഷണ സമിതി ചെയര്‍മാന്‍ ചോലയില്‍ വേലായുധന്‍, എസ്‌വൈഎസ്‌ സോൺ ഫിനാൻസ് സെക്രട്ടറി വി സയ്യിദ് അബ്‌ദുൽ ബാസിത് സെക്രട്ടറിമാരായ ടിയു അഹമദ് ബദരി, കെടി ശക്കീര്‍ കാരക്കാട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; നാല് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ, റീപോളിങ് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE