സ്വാശ്രയ മെഡിക്കൽ ഫീസ് വർധന വിദ്യാർഥികളോടുള്ള വെല്ലുവിളി; കെകെ ശൈലജ

By Desk Reporter, Malabar News
KK-Shailaja
Ajwa Travels

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പഠനത്തിന് ഫീസ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്‌തമായ നിലപാടുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്തരം നിലപാടുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വാശ്രയ കോളേജുകളുടെ കഴുത്തറപ്പൻ സമീപനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സ്വാശ്രയ കോളേജുകൾക്ക് അനുകൂലമായുള്ള ഹൈക്കോടതി ഉത്തരവിന് പിന്നിൽ സംസ്‌ഥാന സർക്കാരും സ്വകാര്യ കോളേജുകളുമാണ് എന്നാണ് ചെന്നിത്തലയുടെ ആരോപണം.

കഴിഞ്ഞ മാസം 13നാണ് ഫീസ് നിർണയസമിതിയായ ജസ്‌റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റി നിശ്‌ചയിച്ച ഫീസ് വീണ്ടും പരിശോധിക്കുവാനും കോളേജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് തന്നെ വിദ്യാർഥികൾ നൽകേണ്ടിവരുമെന്നും അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.

11 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെയാണ് കോളേജുകൾ വാർഷിക ഫീസായി ആവശ്യപ്പെട്ടത്. എന്നാൽ സ്വാശ്രയ മെഡിക്കൽ കോളേജിലെ ഫീസ് നിർണയിച്ചുള്ള രാജേന്ദ്രബാബു സമിതി 6.22 മുതൽ 7.65 ലക്ഷം രൂപവരെയാണ് ഫീസ് നിർദേശിച്ചിരുന്നത്. ഈ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി മെഡിക്കൽ കോളേജ് ഉടമകളുടെയും രക്ഷിതാക്കളുടെയും വാദങ്ങൾ കേട്ട ശേഷം, ഉടമകൾ ആവശ്യപ്പെടുന്ന ഫീസ് എത്രയാണോ അത് വിദ്യാർഥികളെ അറിയിക്കണമെന്ന് ഉത്തരവിട്ടു.

Also Read:  തദ്ദേശ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും

ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രവേശനപരീക്ഷാ കമ്മീഷണർ വിജ്‌ഞാപനം ഇറക്കി. ഈ വിജ്‌ഞാപനം അനുസരിച്ച് വാർഷിക ഫീസ് 6.5 ലക്ഷം എന്നത് 11 ലക്ഷമായും 7.7 ലക്ഷം എന്നത് 22 ലക്ഷമായും ഉയരും. എൻആർഐ സീറ്റിൽ 20 എന്നത് 30 ലക്ഷമായും ഉയരും. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ്.

COMMENTS

  1. മെഡിക്കൽ പ്രവേശനത്തിനുള്ള അവസാനത്തെ സമയം അടുക്കുമ്പോൾ ഫീസ് ഘടന ചൊല്ലി പ്രതിസന്ധി ഉടലെടുക്കുന്നത് ഏതാനും വർഷങ്ങളായി തുടരുന്ന ഒരു തന്ത്രമാണ്. ഇക്കൊല്ലവും അത് സംഭവിച്ചിരിക്കുന്നു. ആദ്യ അലോട്ട്മെൻറ് നിശ്‌ചയിച്ചിരിക്കെയാണ് സ്വാശ്രയമെഡിക്കൽ കോളേജുകൾ വലിയ ഫീസ് വേണമെന്ന് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

    സർക്കാർ നിശ്‌ചയിച്ച ഫീസ് പോരാ എന്നാണ് പറയുന്നത്. കഴിഞ്ഞ കൊല്ലങ്ങളിലെ ഫീസ് നിർണയവും കോടതിയിലാണുള്ളത്. ഫീസ് നിർണയസമിതി തീരുമാനിച്ചതിന്റെ രണ്ടും മൂന്നും ഇരട്ടിയാണ് സ്വാശ്രയ മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.

    വളരെ സാധാരണക്കാരായ കുട്ടികളും രക്ഷിതാക്കളും ആശങ്കയിലാണ് നിസാരമായ മാർക്കിന്റെ കുറവിലാണ് പല കുട്ടികൾക്കും ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടാതെ പോകുന്നത്. ഈ കുട്ടികളാണ് കടംവാങ്ങിയും ലോണെടുത്തും കിടപ്പാടം വിറ്റും ഡോക്‌ടർ സ്വപ്‌നം നേടാനായി സ്വാശ്രയമെഡിക്കൽ കോളേജുകളിൽ പോകുന്നത്. ഇവരെ സർക്കാർ കൈവിടരുത്. ഈ ഭീമമായ ഫീസ് വർധന സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാണ്.

    കേരളത്തിൽ മാത്രമാണ് സ്വാശ്രയ മെഡിക്കൽ കോളേജ് ഇത്രയധികം ഫീസ് വാങ്ങുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഗവൺമെൻറും പലപ്പോഴും അലോട്ട്മെന്റിന്റെ അന്ത്യ നിമിഷത്തിലാണ് ഫീസ് നിർണയിക്കുന്നത്. ഈ ഗവൺമെൻറ് വന്നതിനുശേഷം വലിയ തുകയാണ് ഫീസായിട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകാർക്ക് അനുവദിച്ച് കൊടുകൊത്തിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാണ്.

    ഒന്നുകിൽ എംബിബിഎസ് പണക്കാർ മാത്രം പഠിച്ചാൽ മതി എന്ന് അധികാരികൾ പ്രഖ്യാപിക്കുക അല്ലെങ്കിൽ ഗവൺമെന്റ് ന്യായമായ ഫീസ് നിശ്‌ചയിക്കുക (സർക്കാർ മെഡി.കോളേജിൽ വാർഷീക ഫീസ് 26000 രൂപയല്ലേ? ) ഇത് അംഗീകരിക്കാത്ത മാനേജ്മെന്റുകളോട് മെഡിക്കൽ അഡ്‌മിഷൻ നിർത്തിവെക്കാൻ ഉത്തരവിടുക.സർക്കാർ സാധാരണക്കാരുടെ കൂടെ നിൽക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE