സിൽവർ ലൈൻ; പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

By Staff Reporter, Malabar News
silver line speed rail project in kozhikkode

തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. പദ്ധതി ആർക്കുവേണ്ടിയെന്ന് വിളപ്പിലിൽ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമാണിതെന്നും വിമർശനമുണ്ടായി.

പദ്ധതി നടപ്പിലാക്കാൻ ഇത്ര തിടുക്കം എന്തിനാണെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുമാത്രമേ നടപ്പിലാക്കാവൂ എന്നും സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു. ലൗ ജിഹാദ് പരാമർശത്തിൽ സിപിഎം നേതാവ് ജോർജ് എം തോമസിനുമെതിരെ വിമർശനമുയർന്നു.

ഇടുങ്ങിയ ചിന്താഗതിയുള്ളവർ നമ്മുടെ പാർട്ടിയിൽ പോലുമുണ്ടെന്നും ഒരു സെക്രട്ടേറിയറ്റ് അംഗം ഇങ്ങനെ പറഞ്ഞത് ചെറുതായി കാണരുതെന്നും സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. ജനം മറന്നിരുന്ന ലൗ ജിഹാദ് വിഷയം ജോർജ് എം തോമസ് വീണ്ടും ഓർമിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഡിവൈഎഫ്‌ഐ നെയ്യാറ്റിൻകര, പാറശാല, നേമം പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്.

Read Also: വലയിൽ കുടുങ്ങിയ ഡോൾഫിനെ മുറിച്ചുവിൽക്കാൻ ശ്രമം; കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE