മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 197,000 പേര്‍; എത്തിയവര്‍ 135,000

By News Desk, Malabar News
malabarnews-international-flight
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തില്‍ നിന്ന് പുറപ്പെട്ടത് 197,000 യാത്രക്കാര്‍. ഈ കാലയളവില്‍ രാജ്യത്തേക്ക് 135,000 പേര്‍ എത്തുകയും ചെയ്‌തു. 1965 വിമാന സര്‍വീസുകളിലാണ് ഈ യാത്രകള്‍. ഓഗസ്‌റ്റ് ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ അടിസ്‌ഥാനമാക്കി ഉള്ള കണക്കുകളാണിത്.

ആദ്യ ഘട്ടത്തില്‍ വിമാനത്തിന്റെ പരമാവധി ഉള്‍ക്കൊള്ളലിന്റെ 30 ശതമാനം യാത്രക്കാരെ മാത്രം വച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്‌ടര്‍ മന്‍സൂര്‍ അല്‍ ഹാഷിമി പറഞ്ഞു. കുവൈത്തില്‍ നിന്ന് പുറപ്പെട്ട യാത്രക്കാരില്‍ അധികവും തുര്‍ക്കി, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്ക് ഉള്ളവരായിരുന്നു.

National News: അഭിപ്രായം പ്രകടിപ്പിച്ചു; കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് വന്‍ തുക പിഴ

നിലവില്‍ ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നിരോധിത രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ മറ്റൊരു മാര്‍ഗമുണ്ട്. നിരോധിച്ച രാജ്യങ്ങളിലെ ആളുകള്‍ക്ക് ഈ 34ല്‍ ഉള്‍പെടാത്ത ഒരു രാജ്യത്തേക്ക് ആദ്യം പ്രവേശിക്കുക. അവിടെ 14 ദിവസം ക്വാറന്റീനില്‍ കഴിയുക. തുടര്‍ന്ന് ഒരു പിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപത്രം സമര്‍പിച്ചാല്‍ കുവൈത്തില്‍ പ്രവേശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE