മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്‌തില്ല; കമല ഹാരിസിനെ വിമർശിച്ച് സുബ്രഹ്‌മണ്യൻ സ്വാമി

By Desk Reporter, Malabar News
Subramanian Swamy criticizes Kamala Harris
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച സംബന്ധിച്ച ചിത്രങ്ങളോ വിവരങ്ങളോ ട്വിറ്ററില്‍ പങ്കുവെക്കാത്ത യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി. ഒരു ആഫ്രിക്കകാരനുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ അവർ പങ്കുവച്ചത് കണ്ടു, പക്ഷെ മോദിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ പ്രസിഡണ്ട് ഹക്കൈന്‍ഡെ ഹിചിലേമയെയാണ് സുബ്രഹ്‌മണ്യൻ സ്വാമി ആഫ്രിക്കകാരൻ എന്ന് വിശേഷിപ്പിച്ചത്. ഒരു ആഫ്രിക്കക്കാരനുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങള്‍ വരെ പങ്കുവച്ച കമല ഹാരിസ് എന്തുകൊണ്ടാണ് അതിന് മുന്‍പ് നടന്ന മോദിയുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യാതിരുന്നത്?- യുഎസ് സന്ദര്‍ശനത്തിനിടെ കമല ഹാരിസുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച മോദിയുടെ ട്വീറ്റിന് മറുപടിയായി സുബ്രഹ്‌മണ്യൻ സ്വാമി ചോദിച്ചു.

‘ഈ ചിത്രങ്ങള്‍ കമല ഹാരിസ് ട്വീറ്റ് ചെയ്‌തോ’ എന്നു ചോദിച്ചാണ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ മറുപടി ട്വീറ്റ് ആരംഭിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്‌ചയുടെ അതേദിവസം തന്നെ ആയിരുന്നു സാംബിയ പ്രസിഡണ്ടുമായുള്ള കമല ഹാരിസിന്റെ കൂടിക്കാഴ്‌ച. ഈ ദിവസങ്ങളില്‍ കൂടിക്കാഴ്‌ച നടത്തിയ മറ്റ് ലോക നേതാക്കളുമായും രാജ്യങ്ങളുടെ പ്രതിനിധികളുമായുമുള്ള ചിത്രങ്ങളും വീഡിയോകളും കമല ഹാരിസ് ട്വീറ്റ് ചെയ്‌തിരുന്നു. എന്നാല്‍ മോദിയുമായുള്ള സന്ദർശനത്തിന്റെ വിവരങ്ങള്‍ വെെസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലോ തന്റെ അനൗദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലോ കമല ഹാരിസ് പങ്കുവച്ചിരുന്നില്ല.

അതേസമയം, വൈറ്റ് ഹൗസിൽ വെച്ച് നടന്ന മോദി-കമല കൂടിക്കാഴ്‌ചയിൽ പാകിസ്‌ഥാന്റെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ചും അഫ്‌ഗാനിസ്‌ഥാനിൽ ഉൾപ്പടെയുള്ള ആ​ഗോള സംഭവ വികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊളളുന്നതുമായ ഇന്തോ-പസഫിക് മേഖലക്കായി പ്രതിജ്‌ഞാബന്ധമാണെന്ന് ഇരുവരും ഉറപ്പു നൽകി.

കൂടിക്കാഴ്‌ചക്ക് ശേഷം ഇരു നേതാക്കളും സംയുക്‌ത പ്രസ് കോൺഫറൻസും നടത്തി. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്തിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.

Most Read:  ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മറിഞ്ഞു; മാദ്ധ്യമ പ്രവർത്തകന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE