സുഹൃദ് സംഗമം ശനിയാഴ്‌ച; ഹുസൈൻ കോയ തങ്ങളെ ആദരിക്കും

By Central Desk, Malabar News
Suhruth Sangamam on Saturday; will honor Hussain Koya Thangal
Ajwa Travels

പൊന്നാനി: പ്രാദേശിക കൂട്ടായ്‌മയായ ജെഎം റോഡ് കമ്മറ്റിയും പൊന്നാനി യൂത്ത് ആർട്‌സ് & കൾചറൽ അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിക്കുന്ന സുഹൃദ് സംഗമവും ആദരിക്കൽ ചടങ്ങും മെയ് 28 ശനിയാഴ്‌ച വൈകീട്ട് 3 മണിക്ക് പൊന്നാനി എംഐ ബോയ്‌സ് ഹൈസ്‌കൂളിൽ നടക്കും.

ജെഎം റോഡ് പരിസരങ്ങളിൽ ജനിക്കുകയും വളരുകയും പിന്നീട് പല ദിക്കുകളിലേക്ക് ചേക്കേറിയവരുടെയും ഗൃഹാതുര ഓർമകൾ പങ്കുവെക്കാനും സമകാലിക സംഭവങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള നവമാദ്ധ്യമ കൂട്ടായ്‌മയാണ്‌ ‘ജെഎം റോഡ് കമ്മറ്റി’.

എൺപത്-തൊണ്ണൂറ് കാലങ്ങളിൽ പൊന്നാനിയുടെ കലാ-കായിക-സാംസ്‌കാരിക-
സന്നദ്ധ പ്രവർത്തന രംഗങ്ങളിൽ തനത് സംഭാവനകൾ നൽകിയിരുന്ന യുവജന കൂട്ടായ്‌മയാണ്‌ പൊന്നാനി യൂത്ത് ആർട്‌സ് & കൾചറൽ അസോസിയേഷൻ. ഈ രണ്ടു സംഘടനകളും സംയുക്‌തമായാണ് സംഗമം സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ മുൻ നഗരസഭാ ചെയർമാനും കഴിഞ്ഞ അരനൂറ്റാണ്ടായി പൊന്നാനിയുടെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുകയും ചെയുന്ന വിപി ഹുസൈൻ കോയ തങ്ങളെ ആദരിക്കും. എംപി ഇടി മുഹമ്മദ് ബഷീർ, നോർക്ക വൈസ് ചെയർപേഴ്‌സൺ പി ശ്രീരാമകൃഷ്‌ണൻ, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം തുടങ്ങിയവർ പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു.

സംഗമത്തിൽ കലാ പരിപാടികളും ഗാനമേളയും ഒരുക്കിയിട്ടുണ്ട്. ഗായകരായ ഫിറോസ് ബാബു, എടപ്പാൾ ബാപ്പു, ഷഹജ, ഖാദർ ഷാ എന്നിവർ പാട്ടുകാരയെത്തും. സംഘാടക സമിതി ചെയർമാൻ ടികെ അഷറഫ്, ജനറൽ കൺവീനർ ഇമ്പിച്ചിക്കോയ, അബ്‌ദുൾ ഗഫൂർ വി, യുകെ കബീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Most Read: ലൈംഗിക തൊഴിൽ നിയമപരം, പോലീസിന് ഇടപെടാനാകില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE