‘സ്വാശ്രയ പൊന്നാനി ലിമിറ്റഡ്’ ലോഗോ പ്രകാശനവും ജനകീയ ഹൈപ്പർ മാർക്കറ്റ് നാമകരണവും നടന്നു

By Desk Reporter, Malabar News
PONMAX HYPERMARKET
'സ്വാശ്രയ പൊന്നാനി ലിമിറ്റഡ്' ന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിക്കുന്നു

പൊന്നാനി: താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) അതിന്റെ പ്രഥമ വാണിജ്യ സംരംഭമായ ‘സ്വാശ്രയ പൊന്നാനി ലിമിറ്റഡ്’ എന്ന കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‌തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറമാണ് പ്രകാശന കർമം നിർവഹിച്ചത്.

PCWF ഐടി വിഭാഗം ഉപാധ്യക്ഷൻ എവി അലി രൂപ കൽപ്പന ചെയ്‌തതാണ് ലോഗോ. കമ്പനിയുടെ കീഴിൽ  ആരംഭിക്കുന്ന ജനകീയ ഹൈപ്പർമാർക്കറ്റിന് പൊൻമാക്‌സ് ഹൈപ്പർ മാർക്കറ്റ് എന്നാണ് നാമകരണം ചെയ്‌തിരിക്കുന്നത്‌. ജില്ലാ വ്യവസായ ഓഫീസർ പി സ്‌മിത പേരിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

പേര് കണ്ടെത്തിയത് ജനകീയ പങ്കാളിത്തത്തിലൂടെയാണ്. പേര് നിർദ്ദേശിക്കാൻ നൽകിയ സമയപരിധിക്കുള്ളിൽ നൂറ്റി അൻപതോളം പേരുകളാണ് ലഭിച്ചത്. ഇതിൽ നിന്ന് ‘പൊൻമാക്‌സ് ഹൈപ്പർ മാർക്കറ്റ്’ എന്ന പേരാണ് തിരഞ്ഞെടുത്തത്. ഈ പേര് നിർദേശിച്ചത് ലുബ്‌ന നസീം പാവറട്ടിയാണ്. ഇദ്ദേഹത്തിന് സമ്മാനമായി ലാപ്ടോപ്പാണ് നൽകുന്നത്.

ബ്രോഷർ പ്രകാശനം നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, വാർഡ് കൗൺസിലർ ലത്തീഫിന് നൽകി നിർവഹിച്ചു. ചമ്രവട്ടം ജംഗ്ഷനിലെ സ്വാശ്രയ കമ്പനി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ, രാജൻ തലക്കാട്ട്, അബ്‌ദുൽ ലത്തീഫ് കളക്കര, ആദം സി, ബിജു ദേവസ്യ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Most Read: കര്‍ഷകര്‍ ആത്‌മഹത്യയുടെ വഴി ഉപേക്ഷിച്ച് പോരാട്ടത്തിന്റെ വഴി സ്വീകരിക്കണം; നേതാക്കള്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE