കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസും

By Desk Reporter, Malabar News
SYS solidarity for farmers
എസ്‌വൈഎസ് നടത്തിയ ഐക്യദാർഢ്യ സംഗമത്തിൽ നിന്ന്

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസ് ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സംഗമം നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്ത സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധമാണ് ഉയർന്നത്.

രാജ്യത്തെ ജനങ്ങളെ പട്ടിണിയറിയാതെ ജീവിതം സാധ്യമാക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന കർഷകരോട് കേന്ദ്ര സർക്കാർ നീതി കാണിക്കണം; ഐക്യദാർഢ്യ സംഗമ നേതൃത്വം ആവശ്യപ്പെട്ടു. ജാഗരൺ മഞ്ചും ഇപ്പോൾ സുപ്രിം കോടതിയും സമരത്തിന്റെ ന്യായവശം ഉയർത്തി കാട്ടിയിട്ടും കടുത്ത ധിക്കാരം കാണിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ശക്‌തമായ പ്രതിഷേധമാണ് എസ്‌വൈഎസ് ഐക്യദാർഢ്യ സംഗമം രേഖപ്പെടുത്തിയത്.

കുത്തക മുതലാളിമാർക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും ശക്‌തമായ ജനകീയ പ്രതിരോധനിര ഉയർന്ന് വരാൻ മുഴുവൻ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംഗമം ആവശ്യപ്പെട്ടു.

മഞ്ചേരി ഇരൂപത്തിരണ്ടാം മൈലിൽ നടത്തിയ സംഗമത്തിൽ ഇകെ മുഹമ്മദ് കോയ സഖാഫി, കെപി ജമാൽ കരുളായി, ബഷീർ ചെല്ലക്കൊടി, അബ്‌ദുറഹ്‌മാൻ കാരക്കുന്ന്, സിദ്ധിഖ് സഖാഫി, ഉമർ മുസ്‌ലിയാർ, ഖാസിം ലത്വീഫി, അസൈനാർ സഖാഫി,വിപിഎം ഇസ്ഹാഖ്, സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി, സയ്യിദ്‌ ഹൈദരലി തങ്ങൾ, യുടിഎം ഷമീർ എന്നിവർ നേതൃത്വം നൽകി.

Related Read: ഡെൽഹിയിലെ സ്‌ഥിതി മോശമായാൽ ഉത്തരവാദി കെജ്‌രിവാൾ; ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE