ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 65.11 ശതമാനം പോളിംഗ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമായി ആണ് സംസ്‌ഥാനത്ത് പോളിംഗ് നടന്നത്. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു.
തമിഴ്‌നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എംകെ സ്‌റ്റാലിന്‍ അവകാശപ്പെട്ടു. മികച്ച പോളിങ് ശതമാനം ഡിഎംകെയുടെ വിജയസാധ്യത ഉറപ്പാക്കിയെന്നായിരുന്നു എംകെ സ്‌റ്റാലിന്റെ പ്രതികരണം.
അതേസമയം ജയലളിതക്ക് വേണ്ടി ജനം വീണ്ടും അണ്ണാ ഡിഎംകെയെ അധികാരത്തില്‍ എത്തിക്കുമെന്ന് ഇപിഎസും ഒപിഎസും അവകാശപ്പെട്ടു. സര്‍ക്കാരിന്റെ സഹായ പദ്ധതികള്‍ ഫലം കാണുമെന്നും ഭരണ തുടര്‍ച്ച നേടുമെന്നുമാണ് അണ്ണാ ഡിഎംകെയുടെ പ്രതീക്ഷ.
Kerala News: വിധിയെഴുത്ത് അവസാനിച്ചു; സംസ്‌ഥാനത്ത് 73 ശതമാനം കടന്ന് പോളിങ്