ന്യൂഡെൽഹി: ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്‌ഞാബദ്ധം ആണെന്ന് പരിസ്‌ഥിതി ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2070ഓടെ രാജ്യം നെറ്റ്‌സീറോ എമിഷൻ കൈവരിക്കും എന്നും ഇദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പാക്കാൻ കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായ് ഡെൽഹി വിഖ്യാൻ ഭവനിൽ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പൻച തത്വങ്ങളിൽ ഒന്നാണ് ഭൂമി, അതിനെ അവഗണിക്കുന്ന ഒരു വികസനവും പുരോഗമനാത്‌മകമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാർബൺ എമിഷന്റെ ആഘാതം നികത്തുന്ന രീതിയിൽ അന്തരീക്ഷത്തിൽ നിന്ന് ഹരിത ഗൃഹവാതകങ്ങളുടെ ആഗിരണമോ നീക്കം ചെയ്യലോ സാധ്യമാക്കും. ഇങ്ങനെ 2070ഓടെ നെറ്റ്‌സീറോ എമിഷൻ കൈവരിക്കും.
പരിസ്‌ഥിതി സംരക്ഷണ നടപടികളുടെ ഭാഗമായ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പാക്കാൻ സമ്പൂർണമാക്കാനും കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പരിസ്‌ഥിതി ദിനാചരണത്തോട് അനുബന്ധിച്ചാണ് ഇത്തരത്തിലൊരു മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
Read Also: യുഎസിലെ ടെക്‌സസിൽ വെടിവെപ്പ്; 5 വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്