കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ നൽകി യുഎഇ

By Team Member, Malabar News
UAE News
Representational Image

അബുദാബി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി യുഎഇ. കോവിഡ് വ്യാപനം കുറഞ്ഞ പശ്‌ചാത്തലത്തിലാണ്‌ കൂടുതൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇത് പ്രകാരം ഷോപ്പിംഗ് കേന്ദ്രങ്ങൾ, റസ്‌റ്റോറന്റുകൾ, സിനിമ തിയേറ്ററുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, മ്യൂസിയം എന്നിവിടങ്ങളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ 80 ശതമാനം ആളുകൾക്കും പ്രവേശനം അനുവദിക്കും.

എന്നാൽ വിവാഹ വിരുന്നുകൾ അടക്കമുള്ള പൊതു പരിപാടികളിൽ 60 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. 300ൽ കൂടുതൽ ആളുകളെ ഇത്തരം പരിപാടികളിൽ ഉൾക്കൊള്ളിക്കാൻ പാടില്ലെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്ന ആളുകൾ 2 ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ ആയിരിക്കണം. ഒപ്പം തന്നെ 48 മണിക്കൂറിനകമുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.

രാജ്യത്ത് ഒരു മേശക്ക് ചുറ്റും ഇരിക്കാവുന്ന ആളുകളുടെ എണ്ണം 10 ആയും ഉയർത്തിയിട്ടുണ്ട്. കൂടാതെ പൊതു വാഹനങ്ങൾക്ക് 75 ശതമാനം ശേഷിയിൽ സർവീസ് നടത്താൻ സാധിക്കുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്‌തമാക്കി. അതേസമയം പുറത്തിറങ്ങുമ്പോഴും, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും കർശന നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്.

Read also: സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വിതരണം; സബ്‌സിഡി ആവശ്യപ്പെട്ട് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE