കേരള മുസ്‌ലിം ജമാഅത്ത് ‘സാരഥി സംഗമങ്ങള്‍’ സമാപിച്ചു

പുതുമയോടെ മുന്നേറ്റത്തിന് എന്ന ആശയത്തിൽ സംഘടനാ കരുത്തിന്റെ ഉജ്‌ജ്വല മുന്നേറ്റം സാധ്യമാക്കാൻ കേരള മുസ്‌ലിം ജമാഅത്ത് വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സാരഥി സംഗമങ്ങള്‍ക്കാണ് സമാപനമായത്.

By Central Desk, Malabar News
Vadeesalam renovation -concludes 'Saradhi Sangamam'
അബ്‌ദുൽ അസീസ് സഖാഫി എലമ്പ്ര പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു
Ajwa Travels

മലപ്പുറം: സുന്നി പ്രസ്‌ഥാനത്തിന്റെ ജില്ലാ ആസ്‌ഥാനമായ വാദിസലാമിനെ നവീകരിക്കാനായി വിവിധ കേന്ദ്രങ്ങളിൽ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച സാരഥി സംഗമങ്ങളിൽ 5286 സംഘടനാ പ്രതിനിധികളാണ് പങ്കെടുത്തത്.

സംഘടനയുടെ ജില്ലയിലെ 21 സോണുകളിലായി നടന്ന സാരഥി സംഗമങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് വടശ്ശേരി ഹസന്‍ മുസ്‌ലിയാർ ചെയര്‍മാനും കെപി ജമാല്‍ കരുളായി കണ്‍വീനറുമായ സമിതിയാണ്.

1209 യൂണിറ്റുകളില്‍ നിന്നായി 3627 പ്രതിനിധികളും 147 സര്‍ക്കിളിലെ 1029 ഭാരവാഹികളും സോണ്‍ പ്രവര്‍ത്തക സമിതിയംഗങ്ങളായ 630 പേരുമുള്‍പ്പെടെ 5286 സാരഥികളാണ് വിവിധ കേന്ദ്രങ്ങളിൽ നടന്ന സംഗമങ്ങിളില്‍ പങ്കെടുത്തത്. ജില്ലയിലെ സംഘടനാ ആസ്‌ഥാനമായ വാദിസലാം നവീകരണത്തിനായി 21 സോണ്‍ കേന്ദ്രങ്ങളിലും ആവേശകരമായ ധനസമാഹരണത്തിനാണ് ‘സാരഥി സംഗമങ്ങള്‍’ വഴി തുടക്കം കുറിച്ചത്.

മെയ് 30നുള്ളില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെയും സഹകാരികളുടെയും വിഹിതം സ്വീകരിക്കാനുള്ള ഉരുപ്പടികളും മറ്റു റിക്കാര്‍ഡുകളും സംഗമത്തില്‍ വിതരണം ചെയ്‌തു. നിശ്‌ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരണത്തിനായി 21ന് സോണുകളിലും പ്രത്യേകം കോ ഓഡിനേറ്റര്‍മാരെ നിയമിച്ചതായും സംഘടനാ പ്രതിനിധികൾ അറിയിച്ചു.

Most Read: ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷങ്ങൾ; ‘പേച്ചിയമ്മാൾ’ മുത്തുവായ കഥ ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE