വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ. സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി നടന്ന അതേ വേദികളിലാകും വിജയ് ഹസാരെ ട്രോഫി മൽസരങ്ങളും നടക്കുക. ട്വന്റി-20 ടൂർണമെന്റിനായി ഇവിടങ്ങളിൽ നേരത്തെ ബയോ ബബിൾ സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും ഇവിടെ ബയോ ബബിൾ ഒരുക്കുകയെന്നത് താരതമ്യേന എളുപ്പമായിരിക്കും എന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.

മുംബൈ, ബംഗളൂര്, ബറോഡ, കൊൽക്കത്ത, ഇൻഡോർ എന്നിവിടങ്ങളിലാവും മൽസരങ്ങൾ നടക്കുക. ചെന്നൈയിൽ ഇന്ത്യ- ഇംഗ്ളണ്ട് ടെസ്‌റ്റ് മൽസരം നടക്കുന്നതിനാൽ കേരളവും മൽസരങ്ങൾക്ക് വേദിയാകും. തിരുവനന്തപുരത്തോ വയനാട്ടിലോ ആയിരിക്കും വേദി. നോക്കൗട്ട് മൽസരങ്ങൾ മറ്റൊരു വേദിയിലാകും നടക്കുക.

സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി നോക്കൗട്ട് മൽസരങ്ങൾ അഹമ്മദാബാദിലാണ് നടന്നത്. എന്നാൽ അവിടെ ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര നടക്കുന്നത് കൊണ്ട് തന്നെ മറ്റൊരു വേദിയിലാകും മൽസരങ്ങൾ.

Read also: ‘പാക്കപ്പ് ഡേ’; ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടിയുടെ ‘വൺ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE