പുരുഷ ക്രിക്കറ്റ് ടീമിന് വനിതാ പരിശീലക; ചരിത്രം കുറിച്ച് സാറ ടെയ്‌ലർ

By Staff Reporter, Malabar News
sarah-tailor-coach
Ajwa Travels

ദുബായ്: പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി മുൻ ഇംഗ്ളണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാറ ടെയ്‌ലർ. നവംബർ 19ന് ആരംഭിക്കുന്ന അബുദാബി ടി-10 ലീഗിൽ ടീം അബുദാബിയുടെ സഹപരിശീലകയായി നിയമിതയായ സാഹചര്യത്തിലാണ് സാറയ്‌ക്ക് ഈ അപൂർവ നേട്ടം സ്വന്തമായത്. നേരത്തെ ഇംഗ്ളണ്ടിലെ കൗണ്ടി ക്ളബ് സസെക്‌സിൽ വനിതാ സ്‌പെഷ്യലൈസ്‌ഡ് കോച്ചായിരുന്നു സാറ ടെയ്‌ലർ.

എക്കാലത്തെയും മികച്ച വനിതാ വിക്കറ്റ് കീപ്പർമാരിൽ ഒരാളായാണ് താരം അറിയപ്പെടുന്നത്. ടി-10 ലീഗിലെ തന്റെ പങ്കാളിത്തം ലോകമെമ്പാടുമുള്ള വനിതകൾക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി സാറ ഈ നേട്ടത്തോട് പ്രതികരിച്ചു. 10 ടെസ്‌റ്റുകളിലും, 126 ഏകദിനങ്ങളിലും, 90 ടി-20യിലും ഇംഗ്ളണ്ട് ദേശീയ ടീമിന് വേണ്ടി കാലത്തിറങ്ങിയ സാറ ഇംഗ്ളണ്ട് വനിതാ താരങ്ങളിൽ ഏറ്റവും പ്രതിഭാധനയെന്ന് കരുതപ്പെടുന്ന താരം കൂടിയാണ്.

Read Also: സ്‌കൂൾ തുറക്കൽ; വാക്‌സിൻ എടുക്കാത്ത അധ്യാപകർ വരേണ്ടതില്ലെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE