കുഞ്ഞ് മുഹമ്മദിന്റെ 18 കോടിയുടെ മരുന്ന്; ഇളവ് തേടി മുഖ്യമന്ത്രി കത്തയച്ചു

By News Desk, Malabar News
muhammad's treatment spinal atrophy
സഹോദരൻ മുഹമ്മദിനൊപ്പം അഫ്ര
Ajwa Travels

കണ്ണൂർ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗത്തിന്റെ മരുന്ന് ഇറക്കുമതി തീരുവയിൽ ഇളവ് തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കണ്ണൂർ സ്വദേശിയായ ഒന്നര വയസുകാരൻ മുഹമ്മദിന് വേണ്ടിയാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളിൽ ഒന്നായ സോൾജെൻസ്‌മയാണ് മുഹമ്മദിന് വേണ്ടത്. 2 വയസിന് മുൻപ് ഒറ്റത്തവണ കുത്തിവെച്ചാൽ ഈ രോഗം 90 ശതമാനം ഭേദമാകുമെന്നാണ് മുഹമ്മദിനെ ചികിൽസിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്‌ടറുടെ നിർദ്ദേശം. മരുന്നിന്റെ വില മുഹമ്മദിന്റെ കുടുംബത്തിന് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. തുടർന്ന് മുഹമ്മദിന്റെ ചികിൽസ കേരളമൊട്ടാകെ ഏറ്റെടുത്തു. സംസ്‌ഥാനം കണ്ട ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്ങായിരുന്നു ഇത്.

മലയാളികൾ ഒത്തൊരുമിച്ചപ്പോൾ 7 ദിവസം കൊണ്ട് സമാഹരിച്ചത് 18 കോടി രൂപ. ഇതേ രോഗം ബാധിച്ചു തളർന്നുപോയ മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ശബ്‌ദ സന്ദേശമാണ് കുഞ്ഞു മുഹമ്മദിനു വേണ്ടിയുള്ള സ്‌നേഹപ്രവാഹത്തിനു തുടക്കം കുറിച്ചത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യണ്ടി വരുന്ന മരുന്നിന്റെ ഇറക്കുമതി തീരുവ തന്നെ വലിയൊരു തുക വരും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

മുൻപ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിൽസക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം മുഖ്യമന്ത്രി കത്തിൽ ഓർമിപ്പിച്ചു. അനുകൂലമായ തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

Also Read: കോവിഡ് സ്‌ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE