നിലമ്പൂർ: കിഴക്കൻ ഏറനാട്ടിലെ സാധാരണക്കാരുടെ അത്താണിയായ നേതാവായിരുന്നു കുഞ്ഞാക്കയെന്ന് കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അനുസ്‌മരിച്ചു.
ജാതി മത ഭേദമന്യേ സർവ സാധാരണ മനുഷ്യർക്കും അത്താണിയായ ജന നേതാവായാണ് ആര്യാടൻ മുഹമ്മദ് ജീവിച്ചെതെന്നും ഇതിന്റെ പ്രകടമായ തെളിവാണ് കുഞ്ഞാക്കയെന്ന ഓമനപ്പേരെന്നും മജ്‌മഅ് ജനറൽ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ടുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സുന്നികളുടെ പ്രതിസന്ധി ഘട്ടത്തിൽ, നിലമ്പൂരിൽ പ്രത്യേകിച്ചും കുഞ്ഞാക്കയുടെ സഹായം എന്നെന്നും സ്‌മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആര്യടന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് വെച്ച വീട്ടിൽ നടത്തിയ ജനാസ നിസ്‌കാരത്തിനും ഇദ്ദേഹം നേതൃത്വം നൽകി.
ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി, മജ്‌മഅ് മാനേജർ സീ ഫോർത്ത് അബ്‌ദുറഹ്‌മാൻ ദാരിമി, ജില്ലാ കൗൺസിലർമാരായ കൊമ്പൻ മുഹമ്മദാജി, സ്വാദിഖ് ഹാജി കരിമ്പുഴ, സോൺ ജനറൽ സെക്രട്ടറി ശൗക്കത്തലി സഖാഫി എന്നിവരും ഇദ്ദേഹത്തോടൊപ്പം ഭൗതിക ശരീരം സന്ദർശിച്ചു.
Most Read: സ്വയം കുഴിതോണ്ടുന്ന പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; നിരോധന ആവശ്യത്തിന് ശക്‌തിപകരും