ബംഗാൾ കായികമന്ത്രി മനോജ്‌ തിവാരി രഞ്‌ജി ട്രോഫി ടീമിൽ

By Staff Reporter, Malabar News
manoj-tiwari
Ajwa Travels

കൊൽക്കത്ത: രഞ്‌ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്‌ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരനാണ് നയിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്.

തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം മന്ത്രി പദവിയിൽ എത്തിയത് അടുത്തിടെയാണ്. ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളിലും മൂന്ന് ടി-20കളിലും കളിച്ചിട്ടുള്ള തിവാരി ഫസ്‌റ്റ് ക്ളാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്.

27 സെഞ്ചുറികൾ അടക്കം 8965 ഫസ്‌റ്റ് ക്ളാസ് റൺസുള്ള താരത്തിന്റെ ബാറ്റിംഗ് ശരാശരി 50.36 ആണ്. 36കാരനായ തിവാരി 2004ലാണ് ഫസ്‌റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. രഞ്‌ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിലാണ് ബംഗാളിന്റെ സ്‌ഥാനം. വിദർഭ, ഹരിയാന, കേരളം, ത്രിപുര, രാജസ്‌ഥാൻ എന്നീ ടീമുകളാണ് ബംഗാളിനെക്കൂടാതെ ഗ്രൂപ്പിൽ ഉള്ളത്.

Read Also: സമസ്‌തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ സാധിക്കില്ല; ജിഫ്രി തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE