തിരുവനന്തപുരം: വാക്‌സിന്റെ ദൗർലഭ്യം മൂലമാണ് സംസ്‌ഥാനത്ത് ഓൺലൈൻ രജിസ്ട്രേഷന് തടസം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്‌ഥാനത്ത് ഇപ്പോൾ 368,840 ഡോസ് വാക്‌സിൻ മാത്രമാണ് സംസ്‌ഥാനത്ത് സ്‌റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി.
വാക്‌സിൻ ക്ഷാമം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടത്. പുതിയ വാക്‌സിൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കേരളം കേന്ദ്രത്തോട് വാക്‌സിൻ ആവശ്യപ്പെട്ടിരുന്നു. ഇത്രയധികം വാക്‌സിൻ എന്തിനാണ്, ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കണക്ക് വെച്ച് ലഭ്യമായാൽ മതിയാവില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇത്രയും സ്‌റ്റോക്ക് കൈവശം ഇല്ലെങ്കിൽ രജിസ്‌ട്രേഷനിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നത് കൊണ്ടാണ് അത്രയും ഡോസ് ഒരുമിച്ച് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
നിലവിൽ വാക്‌സിന് വേണ്ടി ഉയരുന്ന ഡിമാൻഡ് അനുസരിച്ച് കുറെ ദിവസങ്ങൾ മുൻകൂട്ടി സ്ളോട്ടുകൾ അനുവദിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്‌സിൻ സ്‌റ്റോക്കിൽ ഉണ്ടാവുകയും സ്ളോട്ട് അനുവദിക്കുന്ന കേന്ദ്രങ്ങളിൽ അത് ലഭ്യമാകുമെന്ന് ഉറപ്പ് വരുത്തുകയും വേണം. എന്നാൽ സംസ്‌ഥാനത്ത് വാക്‌സിൻ ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലാത്തതിനാൽ ഇത് സാധ്യമാകാത്ത അവസ്‌ഥയാണ് നിലവിൽ ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read also: ജീവവായു തേടി ജനം; ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ; ലക്ഷങ്ങളുടെ ഇടപാടെന്ന് ഹൈക്കോടതി