സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി; ആദ്യം കടന്നുപോയത് പാലരുവി എക്‌സ്‌പ്രസ്

By News Desk, Malabar News
Ajwa Travels

കോട്ടയം: കേരളത്തിൽ സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി. രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ടപ്പാത കമ്മീഷൻ ചെയ്‌തിരിക്കുന്നത്‌. കോട്ടയം വഴിയുള്ള കായംകുളം- എറണാകുളം പാത വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി കമ്മീഷൻ ചെയ്‌തു.

കോട്ടയം സ്‌റ്റേഷൻ മാനേജർ ബാബു തോമസാണ് ഫ്‌ളാഗ് ഓഫ് ചെയ്‌തത്‌. ഇരട്ടപ്പാത പൂർത്തീകരിച്ച ശേഷം പാലക്കാട് ജങ്ഷൻ- തിരുനൽവേലി പാലരുവി എക്‌സ്‌പ്രസ് ആദ്യ സർവീസ് നടത്തി. ഇതോടെ പത്ത് ദിവസമായി തുടരുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം പിൻവലിച്ചു. കോട്ടയം പാതയിലെ ട്രെയിനുകളെല്ലാം പുനഃസ്‌ഥാപിച്ചു.

Most Read: വെസ്‌റ്റ് നൈൽ; കൊതുക് നശീകരണം അനിവാര്യം, ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE