പ്രൊഫ.നിലോഫർ ഖാൻ; കശ്‌മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ

By News Desk, Malabar News
First woman VC appointed in Kashmir University

ശ്രീനഗർ: കശ്‌മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ഹോം സയൻസ് വിഭാഗം പ്രൊഫ.നിലോഫർ ഖാനെ നിയമിച്ചു. ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹയുടേതാണ് ഉത്തരവ്.

1969ലെ കശ്‌മീർ , ജമ്മു സർവകലാശാല നിയമത്തിന്റെ 12ആം വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, കശ്‌മീർ സർവകലാശാലയിലെ ചാൻസലർ മനോജ് സിൻഹ, കശ്‌മീർ സർവകലാശാലയിലെ ഹോം സയൻസസ് വിഭാഗം പ്രൊഫസർ നിലോഫർ ഖാനെ ഇതിനാൽ നിയമിക്കുന്നു. കശ്‌മീർ സർവകലാശാലയുടെ വൈസ് ചാൻസലറായി മൂന്ന് വർഷത്തേക്കാണ് നിയമനം’; ലഫ്‌റ്റനന്റ് ഗവർണറുടെ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിബന്ധനകളും വ്യവസ്‌ഥകളും പ്രത്യേകം അറിയിക്കുമെന്നും അറിയിച്ചു.

2021 ഓഗസ്‌റ്റിൽ കാലാവധി പൂർത്തിയാക്കിയ പ്രൊഫ.തലത്ത് അഹമ്മദിന് പകരമാണ് നിലോഫറിനെ നിയമിച്ചത്. കശ്‌മീർ സർവകലാശാലയിൽ നിയമിക്കപ്പെടുന്ന ആദ്യ വനിതാ ചാൻസലർ കൂടിയാണ് നിലോഫർ ഖാൻ.

Most Read: വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ചു; ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE