മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് അന്തരിച്ചു

By Trainee Reporter, Malabar News
Ajwa Travels

ലക്‌നൗ: രാഷ്‌ട്രീയ ലോക് ദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് (82) അന്തരിച്ചു. ഏപ്രിൽ 20ന് അജിത് സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം. രോഗം ഗുരുതരമായ അജിത് സിംഗിന്റെ ആരോഗ്യ സ്‌ഥിതി ബുധനാഴ്‌ച രാത്രിയോടെ വഷളാവുകയും വ്യാഴാഴ്‌ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ മകനാണ് ഇദ്ദേഹം. ഖരഗ്‌പൂർ ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ അജിത് സിംഗ് ചിക്കാഗോയിൽ നിന്നും ഉപരിപഠനം നേടി. 15 വർഷം അമേരിക്കയിൽ കംപ്യൂട്ടർ മേഖലയിൽ ജോലി ചെയ്‌ത ശേഷമാണ് നാട്ടിലെത്തി രാഷ്‌ട്രീയത്തിൽ സജീവമായത്.

1986ൽ രാജ്യസഭാംഗമായി. യുപിയിലെ ബാഗ്‌പത്ത് മണ്ഡലത്തിൽ നിന്നും 7 തവണ ലോക്‌സഭാംഗമായി. പടിഞ്ഞാറൻ യുപിയിലെ ജാട്ട് വോട്ടുബാങ്കായിരുന്നു അജിത് സിംഗിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും കരുത്ത്. കോൺഗ്രസുമായും ബിജെപിയുമായും സമാജ്‍വാദി പാർട്ടിയുമായും സഖ്യമുണ്ടാക്കി അദ്ദേഹം അധികാരത്തിന്റെ ഭാഗമായി.

വിപി സിംഗ് സർക്കാരിൽ വ്യവസായ മന്ത്രിയായി ദേശീയ രാഷ്‌ട്രീയത്തിലും ശ്രദ്ധാകേന്ദ്രമായി. നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രി ആയിരിക്കെ 1996ൽ രാജിവെച്ചു. പിന്നീട് ആർഎൽഡി രൂപീകരിച്ച് 2001ൽ വാജ്പേയി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി. 2003 വരെ എൻഡിഎയുടെ ഭാഗമായിരുന്ന അജിത് സിംഗ് പിന്നീട് യുപിഎയുടെ ഭാഗമായി. രണ്ടാം മൻമോഹൻ സർക്കാരിൽ വ്യോമയാന മന്ത്രിയായി.

Read also: രക്ഷയില്ലാതെ തീവ്രവ്യാപനം; ഒറ്റദിവസം 4.12 ലക്ഷം രോഗികൾ; ആശങ്കയേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE